വിപണിയിൽ താരമാകാനൊരുങ്ങി ഹോണര്‍ 8 എക്സ്. ഈ മാസം 16 ന് വിപണിയില്‍ എത്തും. ദുബായ് സ്പെയിന് എന്നിവിടങ്ങളില്‍ ഇന്ന് അവതരിപ്പിക്കുന്ന ഫോൺ ഇന്ത്യ അടക്കം മലേഷ്യ, റഷ്യ, ചെക്ക് റിപ്പബ്ളിക്, തായ്ലന്ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഈ മാസം തന്നെ എത്തുമെന്നാണ് റിപ്പോർട്ട്. 8 എക്സിനൊപ്പം ഹോണര്‍ 8 എക്സ് മാക്സും അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുണ്ട്.
6.5 ഇഞ്ച് ഡിസ്പ്ലേ ഹോണര്‍ 8 എക്സിനെ ഫാബ്ലെറ്റ് ശ്രേണിയിലേക്ക് എത്തിക്കും. 20 എം.പി പ്രൈമറി രണ്ട് എം.പി സെക്കണ്ടറി ക്യാമറ, 16 എം.പി സെല്‍ഫി ക്യാമറ,3,750 എംഎഎച്ച് ബാറ്ററി എന്നിവ പ്രത്യേകതകൾ. 4ജിബി/64ജിബി, 6ജിബി/64ജിബി, 6ജിബി/128ജിബി എന്നീ വേരിയന്റുകളുള്ള ഫോൺ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോയിലായിരിക്കും പ്രവർത്തിക്കുക.
4ജിബി/64ജിബി മോഡലിന് 14,900 രൂപയും 6ജിബി/64ജിബി മോഡലിന് 17,100 രൂപയും 6ജിബി/128ജിബി മോഡലിന് 20,300 രൂപയും 8 എക്സിനു വില പ്രതീക്ഷിക്കാം.
Post Your Comments