ലോസ് ആഞ്ജിലിസ്: തന്റെ സ്ഥലത്തിനോട് ചേര്‍ന്നു കിടക്കുന്ന ബീച്ച് സ്വന്തമാണെന്ന ഇന്ത്യന്‍ വംശജന്റെ അവകാശവാദം അമേരിക്കന്‍ സുപ്രീം കോടതി തള്ളി. സണ്‍ മൈക്രോസിസ്റ്റംസിന്റെ സഹസ്ഥാപകനായ വിനോദ് ഖോസ്ല സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.
2008ല്‍ 32.5 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ നല്‍കി കടലിനോട് ചേര്‍ന്ന 53 ഏക്കര്‍ സ്ഥലം ഖോസ്ല സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് 2000 കിലോമീറ്റര്‍ വരുന്ന പസഫിക് തീരത്ത് പൊതുജനങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കുന്ന വകുപ്പിനെതിരെ ഹര്‍ജി നല്‍കുകയായിരുന്നു. തന്റെ സ്ഥലത്തിനോട് ചേര്‍ന്നു കിടക്കുന്ന ബീച്ച് തന്റേതാണെന്നും, പൊതുജനങ്ങള്‍ ഇവിടെ വരുന്നതിന് നിരോധനം ഏര്‍പ്പെടുത്തണം എന്നുമായിരുന്നു ഇയാളുടെ വാദം.
സര്‍ഫര്‍മാരും സഞ്ചാരികളും ധാരാളമായെത്തുന്ന ഹാഫ്മൂണ്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന മാര്‍ട്ടിന്‍സ് ബീച്ചിനോട് ചേര്‍ന്നാണ് ഖോസ്ലയുടെ ഭൂമി. കേസുമായി ബന്ധപ്പെട്ട് ഇയാള്‍ നേരത്തേ കീഴ്കോടതികളെ സമീപിച്ചിരുന്നു. ഇവിടെ നിന്നും പ്രതികൂല വിധിയുണ്ടായതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. തീരസംരക്ഷണ സമിതിയും സര്‍ഫര്‍മാരുടെ സംഘടനകളും കോടതിവിധിയെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
Post Your Comments