Latest NewsIndia

മുൻമന്ത്രിയായ പ്രശസ്ത തെലുങ്ക് നടൻ ബിജെപിയിലേക്ക് : ടി ആർ എസ് ഞെട്ടലിൽ

ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി(ടിആര്‍എസ്)യെ ഞെട്ടിച്ച്‌ നടന്‍ പി. ബാബു മോഹന്‍ ബിജെപിയിലെത്തി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചു. ബിജെപി തെലങ്കാന ഘടകം അധ്യക്ഷന്‍ കെ.ലക്ഷ്മണും മറ്റു നേതാക്കളും അമിത് ഷായ്ക്കൊപ്പമുണ്ടായിരുന്നു. 2014-ല്‍ ഇവിടെ നിന്നായിരുന്നു ആന്ധ്രപ്രദേശ് മുന്‍ മന്ത്രികൂടിയായ ബാബു മോഹന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

വരുന്ന തെരഞ്ഞെടുപ്പില്‍ പത്രപ്രവര്‍ത്തകന്‍ ക്രാന്തി കിരണ്‍ ടിആര്‍എസിനുവേണ്ടി ഇവിടെ മത്സരിക്കും. 1990-ലാണ് തെലുങ്കുദേശം പാര്‍ട്ടിയിലൂടെ തെലുങ്ക് ഹാസ്യനടനായ ബാബു മോഹന്‍ രാഷ്ട്രീയത്തല്‍ എത്തുന്നത്.കഴിഞ്ഞ ആറിന് ടിആര്‍എസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവു നിയമസഭ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 105 പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പട്ടിക ടിആര്‍എസ് പുറത്തിറക്കിയെങ്കിലും അതില്‍ ബാബുമോഹനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇതിനുശേഷം കുറച്ചുനാള്‍ പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്ന അദ്ദേഹം മേദക് ജില്ലയിലെ ആന്ദോളില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button