മൂവാറ്റുപുഴ: പ്ലസ് വൺ വിദ്യര്‍ത്ഥിയെ രഹസ്യം പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞ് ശുചിമുറിയിലെത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ സഹപാഠികൾ പിടിയിൽ. രണ്ട് വിദ്യാര്‍ത്ഥികളും തീയേറ്റര്‍ ജീവനക്കാരനുമാണ് പിടിയിലായത്. പ്ലസ് ടൂ വിദ്യാര്‍ത്ഥികളായ രണ്ട് പേര് ചേര്‍ന്ന് പെൺകുട്ടിയെ കോതമംഗലത്തെ തീയേറ്ററില്‍ സിനിമ കാണാന്‍ വിളിച്ചുകൊണ്ടുപോയി അവിടെവെച്ച് പീഡിപ്പിക്കുകയായിരുന്നു
തിയറ്ററിൽ എത്തി ടിക്കറ്റ് എടുത്തതിന് പിന്നാലെ വിദ്യാര്‍ത്ഥിനിയുമായി കൂടുതല്‍ അടുപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥി രഹസ്യം പങ്കുവെയ്ക്കാനുണ്ടെന്ന് പറഞ്ഞ് തിയേറ്ററിലെ ശുചിമുറിയിലേക്ക് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുറത്തുനിന്ന വിദ്യാര്‍ത്ഥി വാതില്‍ കുറ്റിയിട്ടു കാവല്‍ നിന്നു.ഇതിന് തീയേറ്റര്‍ ജീവനക്കാരന് സഹായം ചെയ്തുവെന്നാണ് വിവരം. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹപാഠിയെ ഭയന്ന് പെൺകുട്ടി പീഡനവിവരം മറച്ചുവെച്ചു. എന്നാൽ സ്കൂളിലെ കൗണ്‍സിലിംഗിനിടെ പീഡനവിവരം പെൺകുട്ടി തുറന്നു പറയുകയായിരുന്നു. തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്.
Post Your Comments