കൊച്ചി: ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണകൂടത്തിന്റെ പോര്‍ട്ട് ബ്ലെയറിലെ കപ്പല്‍ അറ്റകുറ്റപ്പണി സൗകര്യങ്ങളുടെ നടത്തിപ്പും മാനേജ്മെന്റും പൊതുമേഖല സ്ഥാപനമായ കൊച്ചി കപ്പള്‍ശാല ഏറ്റെടുത്തു. കൊച്ചി കപ്പല്‍ശാലയും ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണകൂടവും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ധാരണാപ്രകാരം പോര്‍ട്ട് ബ്ലെയറിലെ മറൈന്‍ ഡ്രൈ ഡോക്കിന്റെ നടത്തിപ്പും സംരക്ഷണവും കൊച്ചി കപ്പല്‍ശാല ഏറ്റെടുക്കും.
അതോടൊപ്പം അറ്റകുറ്റപ്പണി പരിസ്ഥിതി സജ്ജീകരണത്തിനും മറൈന്‍ ഡ്രൈ ഡോക്കിന്റെ നവീകരണത്തിനും ആധുനികവത്കരണത്തിനും ആന്‍ഡമാന്‍ നിക്കോബാറിനെ ദ്വീപിലെ നൈപുണ്യ വികസന പരിശീലന പദ്ധതികളിലും കൊച്ചി കപ്പള്‍ശാല സഹായിക്കും.
ന്യൂഡല്‍ഹിയില്‍ സെപ്റ്റംബര്‍ 25ന് നടന്ന ചടങ്ങില്‍ കൊച്ചി കപ്പല്‍ശാല സി.എം.ഡി മധു എസ് നായരും ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണകൂടം ഷിപ്പിങ്ങ് കമ്മീഷണര്‍ അങ്കിത മിശ്ര ബുന്ഡേലയും ധാരണാപ്പത്രത്തി ല്‍ ഒപ്പുവച്ചു.
ഇന്ത്യന്‍ ഷിപ്പിങ്ങ് മന്ത്രാലയം സെക്രട്ടറി ഗോപാല്‍ കൃഷണ ഐ.എ.എസ്, ഇന്ത്യന്‍ ഷിപ്പിങ്ങ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി സതീന്ദെര് പാല് സിങ്ങ് ഐ.പി.എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണകൂടത്തിന് വേണ്ടി യാത്ര വാഹിനികളുടെ അറ്റകുറ്റപ്പണിയും കൊച്ചി കപ്പല്‍ശാല ഏറ്റെടുത്തിട്ടുണ്ട്.
Post Your Comments