കൊച്ചി: ആസാം സ്വദേശിയെന്ന വ്യാജേന കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്യുകയായിരുന്ന അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍. എറണാകുളം സൗത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്‍ക്കത്തയില്‍ വച്ചാണ് ഈദ് ഗുള്‍ എന്നയാളെ അറസ്റ്റു ചെയ്തത്.
അസം സ്വദേശി എന്ന പേരില്‍ വ്യാജ രേഖകളുണ്ടാക്കിയാണ് മൂന്നു വര്‍ഷമായി ഷിപ്പ്‌യാര്‍ഡില്‍ ഈദ് ഗുള്‍ ജോലി ചെയ്തത്. ഏതാനും ആളുകള്‍ വിജയ രേഖകളിൽ ജോലി ചെയ്യുന്നതായി സംശയമുണ്ടെന്നു കാണിച്ച് ഷിപ്പ്‌യാര്‍ഡില്‍ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
read also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
വ്യാജ രേഖ സംബന്ധിച്ച അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഈദ് ഗുള്‍ ജോലി സ്ഥലത്തു നിന്നു മുങ്ങുകയായിരുന്നു. ഇയാള്‍ കൊല്‍ക്കത്തയിലുണ്ടെന്നു വിവരം ലഭിച്ചു. ശേഷം അന്വേഷണ സംഘം കൊല്‍ക്കത്തയിലെത്തി പിടികൂടുകയായിരുന്നു. കൊച്ചിയിലെത്തിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിക്ക് ഭീകര ബന്ധമുണ്ടോ എന്ന വിവരം ഉള്‍പ്പടെ അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.
Post Your Comments