KeralaLatest News

കുഞ്ഞുങ്ങളുമായി യാത്രചെയ്യുമ്പോൾ ശ്രദ്ധാലുക്കളാകാം; ബാലഭാസ്‌കറിന് സംഭവിച്ച ദുരന്തം ഒരു ഓർമപ്പെടുത്തൽ

കൊച്ചി: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന് സംഭവിച്ച അപകടം ഓര്‍മ്മപ്പെടുത്തലാണെന്ന് ഓട്ടോമൊബൈൽ മാധ്യമപ്രവർത്തകനായ ബൈജു എന്‍ നായര്‍. പത്തുവയസില്‍ താഴെയുള്ള കുട്ടികളെ ഒരിക്കലും കാര്‍ യാത്രയില്‍ മുന്‍ സീറ്റുകളില്‍ ഇരുത്തരുതെന്ന് ബൈജു എൻ നായര്‍ നിർദ്ദേശിക്കുന്നു. അപകടങ്ങളില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള എയര്‍ ബാഗുകള്‍ തുറക്കുമ്പോഴുണ്ടാവുന്ന ആഘാതം കുഞ്ഞുങ്ങള്‍ മറി കടക്കാനുള്ള സാധ്യതകള്‍ വളരെ കുറവാണെന്ന് വാഹന വിദഗ്ധനായ ഇദ്ദേഹം അഭിപ്രായപ്പെടുന്നു. കൂടാതെ പല വിദേശ രാജ്യങ്ങളിലും കുട്ടികള്‍ക്കായി പ്രത്യേകം സീറ്റുകള്‍ വേണമെന്ന് നിര്‍ബന്ധം പിടിക്കുമ്പോള്‍ അത്തരം മാനദണ്ഡങ്ങളൊന്നും ഇന്ത്യയില്‍ പാലിക്കപ്പെടുന്നില്ലെന്നും എയര്‍ ബാഗുണ്ടെന്ന കാര്യം ഓര്‍ക്കാതെ പലപ്പോഴും ഡാഷ് ബോര്‍ഡുകളില്‍ വെക്കുന്ന വസ്തുക്കളും മറ്റും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് ബൈജു എന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

https://www.facebook.com/baiju.n.nair.98/videos/10205336272762319

ഇന്ന് രാവിലെയാണ് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്ക്കറിനും ഭാര്യക്കും വാഹന അപകടത്തിൽ ഗുരുതര പരിക്കേറ്റത്. വിവാഹ ശേഷം 16 വർഷങ്ങൾ കാത്തിരുന്നുണ്ടായ ഏകമകൾ തേജസ്വിനി ബാല അപകടത്തില്‍ മരിച്ചിരുന്നു. രണ്ടു വയസായിരുന്നു കുട്ടിയുടെ പ്രായം. നട്ടെല്ലിന് പരിക്കേറ്റ ബാലഭാസ്ക്കറിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. തൃശൂരിൽ നിന്നും ക്ഷേത്ര ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബാലഭാസ്ക്കറും കുടുംബവും. ഇവർ സഞ്ചരിച്ചിരുന്ന വാഹനം പുലർച്ച നാലു മണിക്ക് പള്ളിപ്പുറത്തിന് സമീപം ദേശീയപാതയിൽ നിയന്ത്രണം വിട്ട് സമീപത്ത് മരത്തിലിടിച്ചാണ് അപകടം. മുൻഭാഗം പൂർണ്ണമായും തകർന്ന വാഹനം വെട്ടിപ്പൊളിച്ചാണ് ബാലഭാസ്ക്കറിനെയും കുടുംബത്തെയും ഹൈവേ പൊലീസാണ് പുറത്തേക്കെടുത്തത്.

ബാലഭാസ്ക്കറും ഭാര്യ ലക്ഷ്മിയും സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. ബാലഭാസ്ക്കറിന് നട്ടെല്ലിനും കാലിനുമാണ് ഗുരുതരപരിക്ക്. ലക്ഷ്മിക്കും ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നുവെങ്കിലും ഇരുവരും അപകടനില തരണം ചെയ്തു. ഭാര്യക്ക് ആന്തരാവവങ്ങൾക്കാണ് ക്ഷതമേറ്റത്. ഡ്രൈവർ അർജുനരെ കാലിനും പരിക്കുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button