ഡല്‍ഹി: കൊലയാളി ഗെയിമുകള്‍ക്ക് ഇന്ന് ധാരാളം കുട്ടികള്‍ ഇരയാവുന്നുണ്ട്. ഇത്തരം വിര്‍ച്വല്‍ ഗെയിമുകള്‍ക്ക് മറുമരുന്നുമായി കേന്ദ്രസര്‍ക്കാര്‍. ‘സൈബര്‍ ട്രിവിയ’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഗെയിം ആപ്ലിക്കേഷന്‍ കളിയിലൂടെ പഠനം എന്ന ഉദ്യേശത്തോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഗെയിം വൈകാതെ ആപ് സ്റ്റോറില്‍ ലഭ്യമാകും. നിരവധി മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഗെയിം, ഇന്റര്‍നെറ്റില്‍ അപരിചിതരുമായി പരിചയപ്പെടുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ കുട്ടികളിലേക്ക് എത്തിക്കുന്നതിന് സഹായകമാകുമെന്ന് ദേശീയ ബാല അവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) വ്യക്തമാക്കി.
ഇന്റര്‍നെറ്റില്‍ അപരിചിതര്‍ ചിത്രങ്ങള്‍ക്കോ അല്ലെങ്കില്‍ എന്തെങ്കിലും ചെയ്യുന്നതിനോ ആവശ്യപ്പെട്ടാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് വളരെ രസകരമായ രീതിയില്‍ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് സൈബര്‍ ട്രിവിയയുടെ ലക്ഷ്യമെന്ന് എന്‍സിപിആര്‍ അംഗം യശ്വന്ത് ജയിന്‍ പറയുന്നു. ഇന്ന് ജീവന് വരെ ഭീഷണി ഉയര്‍ത്തി മോമോ, ബ്ലൂ വെയ്ല്‍ തുടങ്ങിയ ഗെയിമുകള്‍ കുട്ടികളില്‍ ഉണ്ടാക്കിയ ആഘാതത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഗെയിം ആപ്ലിക്കേഷനുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.
Post Your Comments