ഹൈദരാബാദ്: ബിരിയാണിക്കൊപ്പം പുഴുവിനെ വിളമ്പിയ ഹോട്ടലുകാര്‍ ഇപ്പോള്‍ കേക്കിനൊപ്പം പാറ്റയെയും നല്കി. ഹൈദരാബാദിലെ ഒരു റസ്റ്റോറന്റില്‍ നിന്നുള്ള ചോക്ലേറ്റ് കേക്കില്‍ നിന്നാണ് ജീവനുള്ള പാറ്റയെ കണ്ടെത്തിയത്.
കിഷോര്‍ എന്ന യുവാവ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. രണ്ടാഴ്ച മുമ്പ് ഇതേ ഹോട്ടലില്‍ നിന്ന് വാങ്ങിയ വെജ് ബിരിയാണിയില്‍ നിന്ന് പുഴുവിനെ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് നടപടിയെടുക്കുകയും 11,500 രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.
പുഴുവിനെ കൊടുത്ത് പണി മേടിച്ച് അധികം ആകും മുൻപേ വീണ്ടും വൃത്തിഹീനമായ പരിസരവും, അനാരോഗ്യകരമായ ഭക്ഷണം നൽകിയും വാർത്തകളിലാവുകയാണ് ഹോട്ടൽ.
Post Your Comments