KeralaLatest News

ഭഗവാന്‍ ശ്രീരാമചന്ദ്രനെ പോലെ മര്യാദാപുരുഷോത്തമനാണ് മുല്ലപ്പളളി; കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇനി പിടിച്ചാല്‍ കിട്ടില്ലെന്നും അഡ്വ. ജയശങ്കര്‍

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് മുല്ലപ്പള്ളി ഒറ്റയ്ക്കല്ല, മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരെ

ആറുമാസത്തിലധികം നീണ്ട ആലോചനയ്‌ക്കൊടുവില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുല്ലപ്പളളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റായി നിയമിച്ചു. ഏറെ നാളത്തെ കൂടിയാലോചനയ്ക്ക് ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിൽ എത്താനായത്. . അഴിമതിയുടെ കറപുരളാത്ത മുല്ലപ്പളളി രാമചന്ദ്രന്റെ പുതിയ ദൗത്യത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിലയിരുത്തുകയാണ് അഡ്വ. ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആറുമാസത്തിലധികം നീണ്ട ആലോചനയ്‌ക്കൊടുവില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുല്ലപ്പളളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റായി നിയമിച്ചു.

സൗമ്യനും സത്യസന്ധനും സകലഗുണ സമ്ബന്നനും ഭഗവാന്‍ ശ്രീരാമചന്ദ്രനെ പോലെ മര്യാദാപുരഷോത്തമനുമാണ് മുല്ലപ്പളളി രാമചന്ദ്രന്‍. ഒട്ടും അഴിമതിക്കാരനല്ല, നാളിതുവരെ യാതൊരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ല.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് മുല്ലപ്പള്ളി ഒറ്റയ്ക്കല്ല. മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരെ കൂടി നിയമിച്ചിട്ടുണ്ട് കെ സുധാകരന്‍, എംഐ ഷാനവാസ്, കൊടിക്കുന്നില്‍ സരേഷ്. പ്രചരണ വിഭാഗം തലൈവരായി കെ.മുരളീധരനെയും തീരുമാനിച്ചു.

മഹാത്മാ ഹസ്സന്‍ ഇനിയെന്തു ചെയ്യുമെന്ന് കാത്തിരുന്നു കാണണം.ഏതായാലും ഇനിയങ്ങോട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെ പിടിച്ചാല്‍ കിട്ടില്ല.ടീം മുല്ലപ്പള്ളിയുടെ മന്നേറ്റത്തിനു മുന്നില്‍ എതിരാളികള്‍ നിസ്‌തേജരാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button