തിരുവനന്തപുരം: വിടവാങ്ങൽ പ്രസംഗത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. ‘തിരഞ്ഞെടുപ്പില്‍ ജയിക്കുമ്പോള്‍ ആവേശം വാനോളമാകും. തോറ്റാല്‍ പാതാളത്തോളം താഴും. അതാണ് കോണ്‍ഗ്രസ്’ എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. കെ സുധാകരന്റെ സ്ഥാനാരോഹണത്തിനിടെയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന.
‘വിശാലമായ ചര്‍ച്ചകളിലൂടെയാണ് കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ഏറ്റവും പ്രയാസകരമായ പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് കടന്ന് പോയത്. ആഭ്യന്തര ജനാധിപത്യം പാര്‍ട്ടിയില്‍ ഉണ്ടാകണമെന്ന് ആഗ്രഹിച്ചായിരുന്നു അധ്യക്ഷനെന്ന നിലയില്‍ പ്രവര്‍ത്തിച്ചത്. സെമി കേഡര്‍ സ്വഭാവത്തിലേക്കെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി ഘടന മാറണമെന്നും’ വിടവാങ്ങല്‍ പ്രസംഗത്തില്‍ മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
‘ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ രാജ്യത്ത് ഏറ്റവും കൂടുതല്‍ എം.പിമാരെ തിരഞ്ഞെടുത്ത സംസ്ഥാനം കേരളം ആണ്. ഒരു വര്‍ഷം കൂടി പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുള്ള പണം ബാക്കിയുണ്ട്. ആരുടെ മുന്നിലും കൈനീട്ടേണ്ടി വന്നിട്ടില്ലെന്നും’ മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിയോഗിച്ചതിൽ കോൺഗ്രസിൽ തന്നെ പലർക്കും അതൃപ്തിയുണ്ടെന്നാണ് സൂചനകൾ. സുധാകരനൊപ്പം ചേർന്നവരിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരും ഉണ്ടെന്നാണ് സൂചന.
Post Your Comments