തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയ്ക്ക് ശേഷം വലിയ അഴിച്ചു പണികളാണ് കോൺഗ്രസ് പാർട്ടിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കെപിസിസി പുനഃസംഘടനയ്ക്ക് വഴി ഒരുക്കാനാണ് രാജി. കോൺഗ്രസ് ഹൈക്കമാൻഡിന്റെ സന്ദേശത്തെ തുടർന്നാണ് തീരുമാനം. കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് മുതലായവരെ അധ്യക്ഷ പദത്തിലേയ്ക്ക് പരിഗണിക്കുന്നുണ്ട്. ഈ മാറ്റം കാലങ്ങളായി കോൺഗ്രസ് പ്രവർത്തകർ തന്നെ ആഗ്രഹിച്ചിരുന്നുവെന്നാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
Also Read:പ്രഫുൽ കെ പട്ടേലിനെ തിരിച്ചു വിളിക്കണം; അമിത് ഷായ്ക്ക് കത്തയച്ച് വി ഡി സതീശൻ
ഷാഫി പറമ്പിലിനെയും വി ടി ബാൽറാമിനെയുമെല്ലാം സോഷ്യൽ മീഡിയ ഇതിനോടകം തന്നെ ഈ സ്ഥാനത്തേക്ക് നിർദ്ദേശിച്ചു കഴിഞ്ഞു.
സമ്പൂർണ നേതൃമാറ്റം പൂർത്തിയാക്കാനുള്ള നടപടികൾ കോൺഗ്രസ് ദേശിയ നേതൃത്വം വേഗത്തിലാക്കുകയാണ്. നിലവിലുള്ള കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇതിന്റെ ഭാഗമായി രാജിവയ്ക്കും. എതാനും ദിവസങ്ങൾക്കകം രാജി യാഥാർത്ഥ്യമാകും.
കനത്ത പരാജയത്തിന് പരിഹാരമായ് കെ.പി.സി.സി യുടെ കടിഞ്ഞാൺ ഏറ്റെടുക്കാനുള്ള അർഹത തങ്ങൾക്കാണെന്ന് ഒന്നിലധികം നേതാക്കൾ കരുതുന്നു. ഇക്കാര്യത്തിലെ ഹൈക്കമാൻഡ് പട്ടികയിൽ കെ.സുധാകരനാണ് മുന്നിൽ. മറ്റൊല്ലാ പരിഗണനകൾക്കും അപ്പുറം പ്രവർത്തകരെ സജീവമാക്കാൻ കെ.സുധാകരന് കഴിയും എന്ന് ദേശിയ നേത്യത്വം കരുതുന്നു. തീരുമാനങ്ങൾ പാർട്ടിക്കുള്ളിൽ വലിയ പ്രശ്നങ്ങൾക്ക് രൂപം കൊടുത്തേക്കാം. പക്ഷെ ഈ മാറ്റം കോൺഗ്രസിന്റെ കാലതീതമായ മാറ്റമായി കാണുക തന്നെ വേണം.
Post Your Comments