കൊച്ചി : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി സിസ്റ്റർ അനുപമ. ബിഷപ്പ് ആദ്യമായി കന്യാസ്ത്രീയെ പീഡിപ്പിച്ചത് പരാതിക്കാരിയുടെ സഹോദരിയുടെ മകന്റെ ആദ്യ കുർബാനയ്‌ക്ക് എത്തിയപ്പോഴാണെന്ന് സിസ്റ്റർ അനുപമ
വെളിപ്പെടുത്തി.
2014 മേയ് അഞ്ചിനാണ് കുറവിലങ്ങാട് മിഷണറീസ് ഒഫ് ജീസസ് കോൺവെന്റിലെ 20-ാം നമ്പർ മുറിയിൽ കന്യാസ്‌ത്രീയെ ഫ്രാങ്കോ ആദ്യം പീഡിപ്പിച്ചത്. അന്ന് മഠത്തിലെത്തിയ ബിഷപ്പിനെ സ്വീകരിച്ച ശേഷം വീട്ടിലേക്ക് പോകാനായിരുന്നു കന്യാസ്‌ത്രീയുടെ തീരുമാനം. എന്നാൽ അടുത്ത ദിവസത്തെ ചടങ്ങിൽ ഒരുമിച്ച് പങ്കെടുക്കാമെന്ന് പറഞ്ഞു സിസ്റ്ററെ പിടിച്ചുനിർത്തി പീഡിപ്പിക്കുകായായിരുന്നു.
അടുത്തദിവസം കാലടിയിലെ ഒരു പള്ളിയിൽ നടന്ന കുർബാനയിൽ പങ്കെടുക്കാനായി കന്യാസ്‌ത്രീ ബിഷപ്പിനൊപ്പം കാറിൽ കയറുമ്പോൾ കരച്ചിലായിരുന്നു. പള്ളിയിൽ വച്ച് ബന്ധുക്കൾ കാരണം ചോദിച്ചപ്പോൾ പനിയും ജലദോഷവുമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. സിസ്റ്ററിന് സ്ഥിരമായി ജലദോഷമുള്ളതിനാൽ എല്ലാവരും വിശ്വസിച്ചു. തുടർന്നും പലതവണ ബിഷപ്പ് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നെന്ന് സിസ്റ്റർ അനുപമ വ്യക്തമാക്കി.
Post Your Comments