ആലപ്പുഴ: കായംകുളത്തിനടുത്ത് കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ്-പാത്രിയാര്‍ക്കീസ് വിശ്വാസികള്‍ തമ്മില്‍ തര്‍ക്കം.പള്ളിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നാളുകളായി ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിനെ തുടർന്ന് പള്ളിയില്‍ ആരാധന നടത്തുന്നത്തിനായി ഒരുവിഭാഗം എത്തിയതോടെയാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായത്. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പ്രദേശത്ത് ജില്ല കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
തങ്ങള്‍ക്കനുകൂലമായി സുപ്രീംകോടതി വിധി വന്നെന്ന അവകാശവാദവുമായി ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയിലെത്തിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്. ഓര്‍ത്തഡോക്സ് വിഭാഗം എത്തുമെന്നറിഞ്ഞ് പുലര്‍ച്ചെ തന്നെ പാത്രിയാര്‍ക്കീസ് വിശ്വാസികള്‍ പള്ളിയില്‍ നിലയുറപ്പിച്ചിരുന്നു.തുടർന്ന് തര്‍ക്കം അടിപിടിയിലേക്ക് എത്തിയതോടെ പൊലീസ് വിഷയത്തില്‍ ഇടപെട്ടു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 14 ദിവസത്തേക്കാണ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Post Your Comments