തിരുവനന്തപുരം: പെട്രോൾ ഡീസൽ വിലവർധനയ്‌ക്കെതിരെ കോൺഗ്രസ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പെട്രോളിയം വാങ്ങിയ ഇനത്തിൽ ഉണ്ടായിരുന്ന 2 ലക്ഷം കോടിയുടെ കടമാണ് 4 വർഷം കൊണ്ട് മോദി സർക്കാർ വീട്ടിയതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് ആർ വചസ്പതി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പെട്രോളിയം വില വർധനക്കെതിരെ തെരുവിൽ ഇറങ്ങുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Read also: തൊഴിൽ മേളയുടെ വിജയത്തിനെതിരെ രംഗത്തെത്തിയ നേതാക്കളെ വിമർശിച്ച് സന്ദീപ് ആർ വചസ്പതി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
സോണിയാ മോഹൻ സിംഗ് കൂട്ടുകെട്ട് 10 വർഷക്കാലം കട്ടു മുടിച്ചതും ഭരിച്ചു മുടിച്ചതും
ഉത്സാഹ കമ്മിറ്റിക്കാരും ആരാധക വൃന്ദവും
മറക്കരുത്. പെട്രോളിയം വില വർധനക്കെതിരെ തെരുവിൽ ഇറങ്ങുന്നതിന് മുൻപ് ഈ കാര്യങ്ങൾ കൂടി അറിയണം. പെട്രോളിയം വാങ്ങിയ ഇനത്തിൽ ഉണ്ടായിരുന്ന 2 ലക്ഷം കോടിയുടെ കടമാണ് 4 വർഷം കൊണ്ട് മോദി സർക്കാർ വീട്ടിയത്. പലിശ മാത്രം 70,000 കോടി ഉണ്ടായിരുന്നു. കോണ്ഗ്രെസ്സിന് ജയ് വിളിക്കുന്ന സഖാക്കളെ ഒന്ന് ഓർമ്മിപ്പിച്ചെന്ന് മാത്രം.
Post Your Comments