Latest NewsMobile Phone

10,000 രൂപയില്‍ കുറവ് വിലയുളള ജനസമ്മതിയാര്‍ജ്ജിച്ച സ്മാര്‍ട്ട്‌ഫോണുകള്‍

. നിങ്ങളുടെ ആവശ്യവും സാമ്പത്തികവും കണ്ടറിഞ്ഞ് നിരവധി കമ്പനികള്‍ കുറഞ്ഞ വിലയില്‍ നല്ല കാര്യക്ഷമത നല്‍കുന്ന സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയിട്ടുണ്ട്

ഇത് സ്മാര്‍ട്ട് ഫോണുകളുടെ കാലമാണ്…എല്ലാം വിരല്‍തുമ്പില്‍ ലഭിക്കുന്ന ഈ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണുകളുടെ ആവശ്യകത നമുക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. നമ്മളെല്ലാം ആഗ്രഹിക്കുന്നത് കുറഞ്ഞ വിലയില്‍ ഏറെനാള്‍ ഈടുനില്‍ക്കുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാനാണ്. നിങ്ങളുടെ ആവശ്യവും സാമ്പത്തികവും കണ്ടറിഞ്ഞ് നിരവധി കമ്പനികള്‍ കുറഞ്ഞ വിലയില്‍ നല്ല കാര്യക്ഷമത നല്‍കുന്ന സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയിട്ടുണ്ട്.

10000 രൂപയ്ക്ക് താഴെ ലഭ്യമാകുന്ന, ജനങ്ങള്‍ അംഗീകരിച്ച കരുത്താര്‍ന്ന ഫോണുകള്‍ മേടിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ താഴെക്കാണുന്ന ഫോണുകളിൽ ഒന്ന് നിങ്ങള്‍ക്ക് ധൈര്യപൂർവ്വം തിരഞ്ഞെടുക്കാം

റിയല്‍മി 2

ഈ സ്മാര്‍ട്ട്ഫോണിന്റെ പ്രാരംഭ വില 8990 രൂപയാണ്. 4230mah കരുത്തുറ്റ ബാറ്ററിയാണ് റിയല്‍മി 2 വിനെ വേറിട്ട് നിര്‍ത്തുന്നത്. 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, 3ജി.ബി/ 4 ജി.ബി റാം , 32/64 ജി.ബി സ്‌റ്റോറേജ്., 6.2 ഇഞ്ച് എച്ച്ഡി പ്ലസ് നോച് ഡിസ്പ്ളേ, സ്നാപ് ഡ്രാഗണ്‍ 450 പ്രൊസസര്‍ എന്നിവ ഫോണിന്റെ സവിശേഷതകളാണ്.

ഷാവോമി റെഡ്മി വൈ 2

സെല്‍ഫി പ്രേമികള്‍ക്ക് കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്ന ഫോണാണിത്. കാരണം കേവലം 9,999 രൂപയ്ക്ക് 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ അടങ്ങിയ അതിമനോഹരമായ മോഡല്‍ ഈ വിലയില്‍ വേറെയുണ്ടാകില്ല. ഫെയ്‌സ് അണ്‍ലോക്ക് മറ്റൊരു പ്രത്യേകതയാണ്. 3080 mah ബാറ്ററി ശേഷി ഈ സെല്ലിനുണ്ട്. 5.99 ഇഞ്ച് ഡിസ്‌പ്ലേ, ഡ്യുവല്‍ റിയല്‍ ക്യാമറ, എഐ അടിസ്ഥാനമാക്കിയുള്ള ബ്യൂട്ടിഫൈ മോഡ്. എന്നിവയെല്ലാം ഈ ജനപ്രിയ മോഡലിന്റെ സവിശേഷതകളാണ്.

ഷവോമി റെഡ്മി 5 എ

വലിയ ജനപ്രീതി ലഭിച്ച ഷവോമിയുടെ മോഡലാണിത്. 5,999 രൂപയിലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. 3000 mah ബാറ്ററി ശേഷിയുണ്ട്. 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 425 പ്രൊസസര്‍, 13 മെഗാപ്കിസല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നിവയും ഈ മോഡലില്‍ അടങ്ങിയിട്ടുണ്ട്.

ടെനോര്‍ ഡി2

 

ഷവോമി റെഡ്മി 5എയുടെ ഇന്ത്യന്‍ കുത്തകക്ക് തടയിട്ട് ഇന്ത്യന്‍ വിപണി കൈയ്യെടക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെനോര്‍ ഡി 2 വിപണിയിലെത്തിയത്. 6,999 രൂപയാണ് ഈ മോഡലിന്റെ വില. 3200 mah ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 13 മെഗാപിക്സല്‍ റിയര്‍ ക്യാമറ, അഞ്ച് മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നിവ അടങ്ങിയിരിക്കുന്നു. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ളേ , സ്നാപ്ഡ്രാഗണ്‍ 425 പ്രൊസസര്‍, 2ജിബി/3ജിബി റാം, 16 ജിബി/32 ജിബി സ്റ്റോറേജ് കൂടാതെ ആന്‍ഡ്രോയിഡ് ഓറിയോ സ്റ്റോക്ക് വേര്‍ഷനാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്.

യു എയ്‌സ്‌ (YU Ace)

മൈക്രോമക്‌സിന്റെ പുതിയ തിരിച്ചുവരവാണ് ഈ മോഡല്‍ . 5,999 രൂപയാണ് വില. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് പ്രവര്‍ത്തിക്കുക. പുതിയ ആന്‍ഡ്രോയിഡ് പൈ പതിപ്പും ലഭിക്കും. 4,000 mAh ബാറ്ററി, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫെയ്സ് അണ്‍ലോക്ക് ഫീച്ചര്‍ എന്നിവ ഫോണിലുണ്ടാവും.
5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ, മീഡിയാടെക് എംടികെ 6739 ക്വാഡ്കോര്‍ പ്രൊസസര്‍, 13 മെഗാപിക്സലിന്റെയും 5 മെഗാപിക്സലിന്റേയും ക്യാമറകള്‍ എന്നിവയും മൊഡലിന്റെ മാറ്റ് കൂട്ടുന്നതാണ്.

ഇന്‍ഫിനിക്സ് സ്മാര്‍ട് 2

5,999 രൂപയാണ് ഇന്‍ഫിനിക്സ് സ്മാര്‍ട് 2 ഫോണിന്റെ വില. 3,050 mAh ബാറ്ററി, 13 മെഗാപിക്സല്‍ റിയര്‍ ക്യാമറ, എട്ട് മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നിവ ഫോണിനെ വേറിട്ട് നിര്‍ത്തും. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയുള്ള ഫോണില്‍ മീഡിയാ ടെക് എംടി 6739 പ്രൊസസര്‍ എന്നിവയും ഫോണില്‍ അടങ്ങിയിരിക്കുന്ന ചേരുവകളാണ്.

ഓണര്‍ 7 സി

9,499 രൂപയിലാണ് ഓണര്‍ 7 സി സ്മാര്‍ട്ഫോണിന്റെ വില തുടങ്ങുന്നത്. ആന്‍ഡ്രോയിഡ് ഓറിയോ അടിസ്ഥാനമാക്കിയുള്ള ഇഎംയുഐ 8.0 യിലാണ് ഈ ഡ്യുവല്‍സിം സ്മാര്‍ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.13+2 മെഗാപിക്സല്‍ ഡ്യുവല്‍ക്യാമറ, 5.99 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗണന്‍ 450 പ്രൊസസര്‍, 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, ഫിംഗര്‍പ്രിന്റ സെന്‍സര്‍, ഫെയ്സ് അണ്‍ലോക്ക് ഫീച്ചര്‍ എന്നിവയും ഓണര്‍ ശൃഖലയിലുളള ഈ മോഡലിന് ആവശ്യക്കാര്‍ ഏറുകയാണ്.

ഷാവോമി റെഡ്മി നോട്ട് 5

ഇന്ത്യയിലെ ജനങ്ങള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച സ്മാര്‍ട്ഫോണുകളിലൊന്നാണിത്. 9,999 രൂപയിലാണ് ഇതിന്റെ വില തുടങ്ങുന്നത്. 5,99 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 12 മെഗാപ്കിസല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 4000 mAh ബാറ്ററി എന്നിവ ഈ ഫോണിനുണ്ട്..

സാംസങ് ഗാലക്സി ജെ2 കോര്‍ 

 

സാംസങ്ങിന്റെ മോഡലുകളില്‍ ഏറ്റവും വില കുറഞ്ഞതും നല്ല പ്രകടനവും നല്‍കുന്ന ഏവര്‍ക്കും സമ്മതാര്‍ഹമായ മോഡലുകളില്‍ ഒന്നാണിത്. ആന്‍ഡ്രോയിഡ് വണ്‍ പ്രോഗ്രാമിന്റെ ഭാഗമായി സാംസങ് അവതരിപ്പിച്ച ഏക ഫോണ്‍ ആണിത്. ആന്‍ഡ്രോയിഡ് ഓറിയോ അടിസ്ഥാനമാക്കിയുള്ള ഗോ എഡിഷന്‍ ഓഎസ് ആണ് ഈ ഫോണിലുള്ളത്. 6,190 രൂപയാണ് ഇതിന്റെ വില. അഞ്ച് ഇഞ്ച് ക്യുഎച്ച്ഡി ഡിസ്പ്ലേ, ക്വാഡ്കോര്‍ എക്സിനോസ്, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ സ്റ്റോറേജ്, 2600 mAh ബാറ്ററി എന്നില ജെ 2 ല്‍ അതിന്റെ ഉല്‍പ്പാദകര്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

നോക്കിയ 2.1

 

നോക്കിയ എന്ന പേര് കേൾക്കുമ്പോൾ തന്നെ ബാറ്ററി ബാക്കപ്പ് ലഭിക്കുന്ന മൊബൈല്‍ എന്നാണ് പറയപ്പെടുന്നത്. ആ ഒരു പേരില്‍ കോട്ടം വരുത്താതിരിക്കുന്നതിനായി കമ്പനി 4000 mah ബാറ്ററിയാണ് ഈ മോഡലിന് നല്‍കിയിരിക്കുന്നത്.ആന്‍ഡ്രോയിഡ് ഓറിയോ ഗോ പ്ലാറ്റ്‌ഫോമിലാണ് നോക്കിയ 2.1 പ്രവര്‍ത്തിക്കുന്നത്. 6,999 രൂപയാണ് മാര്‍ക്കറ്റിലെ വില. 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ 425 പ്രൊസസര്‍, 1 ജിബി റാം, 8 ജിബി സ്റ്റോറേജ്, 8 മെഗാപിക്സലിന്റേയും 5 മെഗാപിക്‌സലിന്റേയും ക്യാമറകള്‍ എന്നിവയും ഇതിനെ പകിട്ടാര്‍ന്ന ഒരു ഫോണാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button