Latest NewsIndiaNews

മൊബൈൽ ഫോൺ സർവീസുകൾക്കുള്ള വിലക്ക് നീക്കി; കാശ്മീരിൽ നാളെ മുതൽ പുതിയ മാറ്റങ്ങൾ

കാശ്മീർ: ജമ്മു കാശ്മീരിൽ മൊബൈൽ ഫോൺ സർവീസുകൾക്കുള്ള വിലക്ക് കേന്ദ്ര സർക്കാർ നീക്കി. പോസ്റ്റ്പെയ്ഡ് മൊബൈൽ സേവനങ്ങൾ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. ജമ്മു കാശ്മീരിലെ 99 ശതമാനം ഇടങ്ങളിലും നിയന്ത്രണങ്ങൾ നീക്കിയെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാലിന്റെ വ്യക്തമാക്കിയത്.

ALSO READ: ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ മോദിയെപ്പോലെ ധൈര്യവും, ചങ്കൂറ്റവും ഉള്ള ഒരു പ്രധാന മന്ത്രി രാജ്യത്തിന് ഉണ്ടായിട്ടില്ല;- അമിത് ഷാ

ഈ തീരുമാനം കാശ്മീരിലേക്ക് വിനോദസഞ്ചാരികൾ എത്തുന്നതിന് സഹായകരമാകുമെന്നാണ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തൽ. വിനോദ സഞ്ചാര പ്രദേശങ്ങളിൽ കൂടുതൽ ഇന്റർനെറ്റ് സേവനങ്ങൾ ഒരുക്കുന്ന നടപടിയും സർക്കാർ ആരംഭിച്ചിട്ടുണ്ട്. പത്ത് ജില്ലകളിലാണ് മൊബൈൽ സേവനം പ്രവർത്തിച്ച് തുടങ്ങുന്നത്. നേരെത്തെ പടിപടിയായി ലാൻഡ് ഫോൺ ബന്ധം പുനസ്ഥാപിച്ചിരുന്നെങ്കിലും മൊബൈൽ ഫോൺ സർവീസുകൾക്കുള്ള വിലക്ക് തുടരുകയായിരുന്നു.

ALSO READ: പാക്കിസ്ഥാനിൽ വന്ന് ഭീകരവാദം തുടച്ചു നീക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിയുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി

മൊബൈൽ ഫോൺ സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് പൂർണ്ണമായി നീക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടം എന്ന നിലയിലാണ് പോസ്റ്റ് പെയ്ഡ് സേവനങ്ങൾ പുനസ്ഥാപിക്കുന്നത്. ബാക്കിയുള്ള 20 ലക്ഷം പ്രീപെയ്ഡ് കണക്ഷനുകൾ ഉടനടി പുനസ്ഥാപിക്കും. നാൽപ്പത് ലക്ഷത്തോളം മൊബൈൽ ഫോണുകളാണ് ജമ്മു കാശ്മീരിൽ പ്രവർത്തിച്ചു തുടങ്ങുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button