കോഴിക്കോട്: സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനൊന്നം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്. ഞായറാഴ്ച അര്‍ധരാത്രി ഡീസലിന് 41 പൈസയും പെട്രോളിന് 32 പൈസയും കൂട്ടി. ശനിയാഴ്ച രാത്രി ഡീസലിന് 36 പൈസയും പെട്രോളിന് 16 പൈസയും വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം പാചകവാതകത്തിന് കേന്ദ്ര സര്‍ക്കാര്‍ വില കൂട്ടിയിരുന്നു. ഇതോടെ ഡീസല്‍-പെട്രോള്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.
തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 76.28 രൂപയും പെട്രോളിന് 82.51 രൂപയുമാണ് തിങ്കളാഴ്ച വില. കോഴിക്കോട്ട് ഡീസലിന് 75.26 ഉം പെട്രോളിന് 81.46ഉം രൂപയാണ്. എറണാകുളത്ത് ഡീസല്‍ 74.78, പെട്രോള്‍ 81.02, മലപ്പുറത്ത് ഡീസല്‍ 75.5ധ, പെട്രോള്‍ 81.70 രൂപ എന്നിങ്ങനെയുമാണ് വില. ഒമ്പതു ദിവസംകൊണ്ട് പെട്രോളിന് 1.52 രൂപയും ഡീസലിന് 2.04രൂപയും വര്‍ധിച്ചു.
Also Read : സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; ആശങ്കയോടെ ജനങ്ങള്‍
ഒരുമാസത്തിനിടെ മൂന്നുരരൂപയോളമാണ് ഇന്ധനവില കൂട്ടിയത്. 2014ല്‍ എണ്ണക്കമ്പനികള്‍ 10 ശതമാനത്തില്‍ താഴെയാണ് ലാഭം ഈടാക്കിയിരുന്നത്. ഇപ്പോള്‍ 16 ശതമാനത്തോളമാണ് ലാഭവിഹിത വര്‍ധന. അയല്‍ രാജ്യങ്ങളിലെല്ലാം ഇന്ത്യയിലേതിനെക്കാള്‍ കുറവാണ് എണ്ണ വില. ആഗോള വിപണിയില്‍ രൂപയുടെ മൂല്യം ഇടിയുന്നതിനാല്‍ ഇന്ധനവില ഇനിയുമേറും. ലോറിസമരം അവസാനിച്ച ജൂലൈ 30 മുതലാണ് ഇന്ധനവില കുതിപ്പ് തുടങ്ങിയത്.
Post Your Comments