Latest NewsIndia

അച്ഛനും അമ്മയുമിട്ട പേര് കരിഷ്മ; എന്നാൽ രാജ്യം ഇവളെ വിളിക്കുന്നത് ആയുഷ്മാന്‍ ഭാരത് ബേബി

ന്യൂഡല്‍ഹി: അച്ഛനും അമ്മയുമിട്ട പേര് കരിഷ്മ എന്നാണെങ്കിലും കേന്ദ്ര സര്‍ക്കാന്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കി രണ്ടു ദിവസങ്ങള്‍ക്കകം ജനിച്ച ഈ പെൺകുട്ടി അറിയപ്പെടുന്നത് ‘ആയുഷ്മാന്‍ ഭാരത് ബേബി’ എന്നാണ്. ഓഗസ്റ്റ് 17ന് ഹരിയാനയിലെ കല്‍പന ചൗള സര്‍ക്കാര്‍ ആശുപത്രിയിൽ സിസേറിയനിലൂടെ ആയിരുന്നു കരിഷ്മയുടെ ജനനം. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം ആശുപത്രി ഫീസായി 9000 രൂപ ആശുപത്രിയുടെ അക്കൗണ്ടിലെത്തി.

Read also: ബഡ്ജറ്റുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനോപകാരപ്രദമായത് 50 കോടിപ്പേര്‍ക്ക് ചികിത്സാസഹായമായി ‘ ആയുഷ്മാന്‍ ഭാരത്’

സ്വാതന്ത്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ചത്. ഇതു കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് കരിഷ്മയുടെ അമ്മയായ മൗസാമി കല്‍പന ചൗള ആശുപത്രിയില്‍ പ്രസവത്തിനായി അഡ്‌മിറ്റായത്. രാജ്യത്തെ 10 കോടി കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതാണ് ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button