KeralaLatest News

എംഎല്‍എമാരെ സംസാരിക്കാന്‍ അനുവദിക്കാത്തതിന് ന്യായീകരണവുമായി മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും

തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചെങ്ങന്നൂര്‍ എം എൽ എ സജി ചെറിയാനെയും റാന്നി എംഎല്‍എ രാജു എബ്രഹാമിനെയും സംസാരിക്കാന്‍ അനുവദിക്കാത്തതിനെ ന്യായീകരിച്ച് മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. രണ്ടു സാമാജികര്‍ക്ക് അവസരം ലഭിക്കാതിരുന്നതിനെക്കുറിച്ച്‌ അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Also Read: തോമസ് ഐസക്കിൽ നിന്നും ആരും സത്യം പ്രതീക്ഷിക്കുന്നില്ല; വിമർശനവുമായി കെ സുരേന്ദ്രൻ

എന്നാൽ എല്ലാ അംഗങ്ങളും സംസാരിച്ച നിയമസഭാ സമ്മേളനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കാണാം രാജേന്ദ്രൻ പറഞ്ഞു. കൂടുതല്‍ ഇതേപ്പറ്റി ഒന്നു പറയാനില്ലെന്നും കാനം പറഞ്ഞു. ഇന്നലെ നടന്ന ചര്‍ച്ചയില്‍ നിന്ന് റാന്നി എംഎല്‍എ രാജു എബ്രഹാമിനെയും, ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനെയും ഒഴിവാക്കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button