പ്രളയ ദുരിതത്തില്‍ നിന്ന് മോചനം നേടിക്കൊണ്ടിരിക്കുന്ന, കേരളത്തിന് സംഗീതത്തിലൂടെ കരുത്തു പകരാന്‍ കൊച്ചു ദയയും. സംഗീത സംവിധായകന് ബിജിപാലിന്റെ മകള്‍ ദയ ബിജിപാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘പുഴയോട് മഴ ചേര്‍ന്ന്’ എന്ന് തുടങ്ങുന്ന ഗാനം ബിജിബാലിന്റെ സൈലന്റ് സ്കേപ്പാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദുരിതത്തില്‍ നിന്ന് കരകയറാന്‍ കേരളക്കരയ്ക്ക് കരുത്തേകുന്ന പാട്ടാണ് മലയാളികള്‍ക്കായി ദയ ആലപിച്ചിരിക്കുന്നത്.
https://youtu.be/1GYjH3oNzVY
ദുരിത ബാധിതര്‍ക്ക് മറ്റുള്ളവര്‍ നല്‍കേണ്ട ശക്തിയേയും സഹായത്തിനെയും കുറിച്ചാണ് പാട്ടില്‍ പറയുന്നത്. കേരളം ഈ സാഹചര്യത്തില്‍ കൈകോര്‍ത്ത് പ്രര്‍ത്തിക്കണമെന്നും, പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടു തന്നെ ശാശ്വത പരിഹാരം കാണണമെന്നുമാാണ് പാട്ടിന്റെ ഉള്ളടക്കം.
ALSO READ:പാട്ടിലൂടെ മാതൃസ്നേഹം കാണിച്ച കുട്ടികൾ : വീഡിയോ വൈറൽ
‘വലിയ കാര്യങ്ങളുടെ കുഞ്ഞ് പാട്ട്. ഉത്സവങ്ങളേക്കാള്‍ വലിയ ആഘോഷം മാനവികതയാണെന്ന് തെളിയിച്ച മലയാളിക്ക് ഒരു ചെറിയ സമ്മാനം. ബോധിയില്‍ നിന്ന്’ എന്ന ടാഗ് ലൈനില്‍ ബിജിപാല്‍ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പാട്ട് പങ്കു വച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഗാനം അവസാനിക്കുന്നത്. സന്തോഷ് വര്‍മ്മയാണ് വരികള്‍ എഴുതിയിരിക്കുന്നത്. പാട്ടിന് ഈണം നല്‍കിയിരിക്കുന്നത് ബിജിപാല്‍ തന്നെയാണ്.
Post Your Comments