പ്രളയ ദുരിതത്തിനിടയില്‍ ആഘോഷമില്ലാതെ കേരളം ഓണത്തെ വരവേല്‍ക്കുകയാണ്. സാധാരണ തിരുവോണത്തിനായുള്ള അവസാനവട്ട ഒരുക്കമായ ഊത്രാടപാച്ചിലിന്റെ തിരക്കിലാകേണ്ടതാണ് മലയാളി. എന്നാല്‍ അത്തം മുതല്‍ തകര്‍ത്തു പെയ്ത് മഴയും പ്രളയവും കേരളത്തെ പാടെ തകര്‍ത്തു. പ്രളയക്കെടുതി കേരളത്തിലെ ഓണവിപണിയെ വന്‍ നഷ്ടത്തിലേക്കാണ് തള്ളി വിട്ടത്.
സാധനങ്ങളെല്ലാം സ്‌റ്റോക്കെത്തിയ ശേഷമായിരുന്നു മഴയും പ്രളയവും വീശിയടിച്ചത്. ഇതോടെ കടകളിലെല്ലാം തിരക്കൊഴിഞ്ഞു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ അവരുടെ ജീവിതം തിരിച്ചു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഓണാഘോഷങ്ങള്‍ ഒഴിവാക്കി പ്രളയബാധിതരെ സഹായിക്കുകയാണ് പ്രളയം നേരിട്ട് ബാധിക്കാത്ത മലയാളികള്‍.ഓണം റിലീസ് ചിത്രങ്ങള്‍ ഉണ്ടാവില്ലെന്ന് സിനിമ പ്രവര്‍ത്തകര്‍ അറിയിച്ചുണ്ട്.
ക്ലബുകളും സംഘടനകളും നടത്താനിരുന്ന ആഘോഷങ്ങളും ഒഴിവാക്കിയിട്ടുണ്ട്. മിക്കയിടത്തും ഓണം ഒരു ചടങ്ങ് മാത്രമായാണ് ആചരിക്കുക. കേരളത്തില്‍ മുൻപും മഴക്കെടുതികളുണ്ടായിട്ടുണ്ടെങ്കിലും ഓണാഘോഷം പ്രളയത്തില്‍ ഒലിച്ചു പോകുന്നത് ഇതാദ്യമായാണെന്ന് പഴമക്കാര്‍ പറയുന്നു.
Post Your Comments