ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിൽ നീന്തലില്‍ റെക്കോഡ് നേട്ടം കൊയ്ത് ചൈന. ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 50 മീറ്റര്‍ ബാക്ക് സ്ട്രോക്ക് നീന്തലിലാണ് ചൈനയുടെ ല്യു ഷിയാങ് റെക്കോർഡ് നേട്ടം കരസ്ഥമാക്കിയത്. ചൈനയുടെ തന്നെ ഷാവോ ജിങ് 2009 ലോക ചാമ്ബ്യന്‍ഷിപ്പില്‍ സൃഷ്ടിച്ച റെക്കോര്‍ഡാണ് ല്യു തിരുത്തിയത്.
ALSO READ: ഏഷ്യന്‍ ഗെയിംസിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യയുടെ അങ്കിത റെയ്ന
നീന്തലില്‍ ഇതുവരെ ഉള്ള 7 സ്വര്‍ണത്തില്‍ നാലും ചൈനയാണ് നേടിയിരിക്കുന്നത്. 2002നുശേഷം ഏഷ്യന്‍ ഗെയിംസില്‍ പിറക്കുന്ന ആദ്യ ലോക റെക്കോഡ് കൂടിയാണിത്. 6.98 സെക്കന്‍ഡില്‍ നീന്തിയെത്തിയ ല്യു 27.06 സെക്കന്‍ഡ് എന്ന റെക്കോര്‍ഡാണ് തിരുത്തിയത്.
Post Your Comments