KeralaLatest News

പ്രളയവുമായി ബന്ധപ്പെട്ട ക്ലെയിമുകൾ എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി

ന്യൂ ഡൽഹി : പ്രളയവുമായി ബന്ധപ്പെട്ട ക്ലെയിമുകൾ എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി. രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാക്കി ക്ലെയിമുകള്‍ വേഗം പരിശോധിച്ച് നടപടിയെടുക്കണം. മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥനെ ഓരോ ഇന്‍ഷുറന്‍സ് കമ്പനികളും കേരളത്തിന് വേണ്ടി നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തണം. ഇങ്ങനെ ചുമതലപ്പെടുത്തന്ന ആള്‍ വഴി അര്‍ഹതപ്പെട്ട ക്ലെയിമുകള്‍ ഉടനെ തീര്‍പ്പാക്കേണ്ടതാണ്.

മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യമാണ്. മൃതദേഹം പോലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യം വന്നാൽ പ്രത്യകേ സാഹചര്യം കണക്കിലെടുത്ത് ക്ലെയിമുകള്‍ പൂര്‍ത്തിയാക്കാണമെന്നും ജമ്മുകശ്മീരിലും ചെന്നൈയിലും ഇക്കാര്യത്തില്‍ നല്‍കിയ പ്രത്യേക പരിഗണന കേരളത്തിലും കണക്കിലെടുക്കണമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി അഥോറിറ്റി ആവശ്യപ്പെടുന്നു. ഇത് കൂടാതെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ജനങ്ങളുടെ അപേക്ഷയിന്മേലെടുത്ത നടപടികള്‍ ഓരോ ദിവസവുംഐആര്‍ഡിഎഐയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റു പ്രധാനപ്പെട്ട നിർദേശങ്ങൾ ചുവടെ ചേർക്കുന്നു

1. പത്രമാധ്യമങ്ങളിലൂടെ ക്ലെയിം ഫോമുകള്‍ സ്വീകരിക്കുന്നതിനും മറ്റും ചുമതലപ്പെടുത്തുന്ന ഓഫീസുകള്‍, പ്രത്യേക ക്യാമ്പുകള്‍ എന്നിവയുടെ വിവരങ്ങള്‍ അറിയിക്കണം

2. ക്ലെയിം സംബന്ധിച്ച പരിശോധനകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി പണം നല്‍കണം

3. ആവശ്യത്തിന് സര്‍വേയര്‍മാരെ പ്രളയ ബാധിത ജില്ലകളില്‍ ചുമതലപ്പെടുത്തണം.

4. എന്തൊക്കെ നടപടി ക്രമങ്ങളാണ് പാലിക്കേണ്ടതെന്ന് ജനങ്ങളെ അറിയിക്കാന്‍ ബോധവത്കരണ കാമ്പയിനുകള്‍ നടത്തണം

Also readസംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും ആശ്വാസ വാര്‍ത്ത വരുമ്പോള്‍ തൃശൂരിലെ കരുവന്നൂരിലെ എട്ടുമനയില്‍ നിന്നുയരുന്നത് ജനങ്ങളുടെ വിലാപങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button