വ്യാജ ഇൻഷുറൻസ് പോളിസി വിൽപ്പന നടത്തിയ ആൾക്കെതിരെ കേസ്. വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി 46370 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം. ഓട്ടോമൊബൈൽ പാർട്സ് വിൽക്കുന്ന ഉടമയാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്.
തൻ്റെ 7 വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനായി 2018 ലാണ് ഓട്ടോമൊബൈൽസ് പാർട്സ് വിൽക്കുന്ന ഉടമ പ്രതിയെ സമീപിച്ചത്. വിവിധ ഘട്ടങ്ങളിലായി ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്താൻ 46,370 രൂപയും കൈമാറുകയായിരുന്നു. എന്നാൽ, ഇതിൽ ഒരു വാഹനത്തിന് ആക്സിഡന്റ് ക്ലെയിം തേടിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. പരിശോധനയിൽ പ്രതി നൽകിയ ഇൻഷുറൻസ് പോളിസികൾ എല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ വഞ്ചന, വ്യാജ നിർമ്മിതി അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Also Read: മേക്കപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
Post Your Comments