തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ശമ്പളവിതരണം മുടക്കാന്‍ നീക്കം നടക്കുന്നുവെന്ന് എം ഡി ടോമിൻ ജെ. തച്ചങ്കേരി. ഗതാഗതസെക്രട്ടറി ജ്യോതിലാലിന് എതിരെയാണ് തച്ചങ്കേരി പ്രതിഷേധമറിയിച്ചത്. ശമ്പളവിതരണം മുടക്കാന്‍ ഗതാഗതസെക്രട്ടറി വിചിത്രമായ ഉത്തരവിറക്കിയെന്നാരോപിച്ച് തച്ചങ്കേരി ഗതാഗതമന്ത്രിക്ക് കത്ത് നല്കി.
കഴിഞ്ഞ മൂന്ന് മാസമായി കെ.എസ്.ആര്.ടിസി. ജീവനക്കാരുടെ ശമ്പളം ഒന്നാം തീയതി തന്നെ കൊടുക്കുന്നുണ്ട്. ശമ്പളം മുടങ്ങാതിരിക്കാന്‍ സര്‍ക്കാരില്‍ നിന്നും 20 കോടി രൂപ അനുവദിക്കുന്നുമുണ്ട്. ഇത്തവണ ജൂലെ 28ന് ധവനകുപ്പ് പണം അനുവദിച്ചു. എന്നാൽ ഗതാഗതസെക്രട്ടറി സ്ഥലത്തിലെന്ന് അറിയിച്ചു ഉത്തരവ് നൽകിയില്ല.
Read also:ഇനി നഷ്ടക്കണക്കുകളില്ല; കഴിഞ്ഞ മാസത്തില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വര്‍ധന
തുടർന്ന് ബാങ്കുകളില്‍ നിന്ന് ഓവഡ്രാഫ്രറ്റ് എടുത്ത് എം.ഡി ജൂലൈ 31ന് തന്നെ ശമ്പളം വിതരണം ചെയ്തു. എന്നാല്‍ ഓഗസ്റ്റ് 1 ന് ഗതാഗത സെക്രട്ടറി പുതിയ ഉത്തരവിറക്കി. സര്‍ക്കാര്‍ അനുവദിച്ച 20 കോടി റിലീസ് ചെയ്യുന്നതിന് കെ.ടി.ഡി.എഫ്.സി.യില്‍ നിന്ന് എടുത്തിട്ടുള്ള വായപയുടെ പലിശ അടച്ചുതീര്‍ക്കണം എന്നായിരുന്നു ഉത്തരവ്. എന്നാൽ ശമ്പളത്തിന് അനുവദിച്ച തുകയില്‍ നിന്ന് കെടിഡിഎഫ്സിക്ക് പലിശ വകമാറ്റി നല്‍കുന്നത് നിയമവിരുദ്ധമാണെന്നാണ് എം.ഡി.ടോമിന് തച്ചങ്കരിയുടെ നിലപാട്.
എന്നാല്‍ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഗതാഗതസെക്രട്ടറി നിലപാട് വ്യക്തമാക്കി. കെടിഡിഎഫ്സിയുടെ കുടശ്ശിക നല്‍കണമെന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശമാണെന്നും ജൂലൈ 13 ന് തന്നെ കെ.എസ്.ആര്,.ടിസിയെ അത് അറിയിച്ചിരുന്നതാണെന്നും ഗതാഗത സെക്രട്ടറി വിശദീകരിക്കുന്നു.
Post Your Comments