Latest NewsGulf

വിമാനയാത്രക്കിടെ നാലു മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മാതാപിതാക്കൾക്കൊപ്പം യാത്രചെയ്യുകയായിരുന്ന കുഞ്ഞിന് പെട്ടന്ന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു

ന്യൂഡൽഹി: വിമാനയാത്രക്കിടെ ശ്വാസതടസം അനുഭവപ്പെട്ട് നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബംഗളൂരുവിൽ നിന്ന് പാട്നയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പം യാത്രചെയ്യുകയായിരുന്ന കുഞ്ഞിന് പെട്ടന്ന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു.

ALSO READ: മലയാളി വനിത വിമാനയാത്രയ്ക്കിടെ മരിച്ചു

സംഭവം അറിഞ്ഞ ഉടൻ തന്നെ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചു വിട്ടു. വിമാനം ഇറങ്ങിയ ഉടൻ തന്നെ കുഞ്ഞിനെ ആംബുലൻസിൽ ഏറ്റവും അടുത്തുള്ള സ്വകാര്യ ആശുപത്രിയികൾ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ കുഞ്ഞിന്റെ മരണം സംഭവിച്ചിരുന്നു. ഫ്‌ലൈറ്റിലെ മെഡിക്കൽ സംഘവും കുഞ്ഞിനൊപ്പം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button