ന്യൂഡല്‍ഹി : കുര്‍കുറെ വാങ്ങുന്നവര്‍ ശ്രദ്ധിയ്ക്കുക. കുര്‍കുറെയുടെ രസത്തിനായി പ്‌ളാസ്റ്റിക് ചേര്‍ക്കുന്നു.ഇങ്ങനെയുള്ള വാര്‍ത്ത കഴിഞ്ഞ കുറച്ചുനാളുകളായി പ്രചരിച്ചിരുന്നു. ഇതിനെതിരെ പെപ്‌സികോ രംഗത്തെത്തി. കുര്‍കുറെയില്‍ പ്ലാസ്റ്റിക്കുണ്ടെന്ന പ്രചരണത്തിനെതിരെ പെപ്സികോ ഇന്ത്യന്‍ കോടതിയെ സമീപിച്ചു. കുര്‍കുറെയില്‍ പ്ലാസ്റ്റിക്കുണ്ടെന്ന പ്രചരണത്തെ തുടര്‍ന്ന് പലരും ഉത്പന്നം വാങ്ങിക്കാന്‍ മടിക്കുന്നുണ്ട്. വില്‍പ്പനയും കുറഞ്ഞു. ഇതേതുടര്‍ന്നാണ് പെപ്സികോ ശക്തമായ വാദങ്ങളുമായി രംഗത്തുവന്നത്.
Read Also : മാഗി ഭക്ഷണയോഗ്യമല്ലെന്ന് രണ്ടാംഘട്ട പരിശോധനാഫലം
2.1കോടി രൂപയുടെ നഷ്ട പരിഹാരവും കമ്പനി ആവശ്യപ്പെടുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍,ഇന്‍സ്റ്റഗ്രാം എന്നീ അമേരിക്കന്‍ ടെക് കമ്പനികളോട് അവരുടെ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന കുര്‍കുറെ വിരുദ്ധ പ്രചരണങ്ങള്‍ തടയണമെന്ന് പെപ്സികോ ആവശ്യപ്പെട്ടു. കുര്‍കുറെ ബ്രാന്‍ഡില്‍ പ്ലാസ്റ്റിക് ഉണ്ടെന്ന വീഡിയോയും പോസ്റ്റുകളും വ്യാപകമായി പ്രചരിച്ചിരുന്നു.
Post Your Comments