India

ആദ്യമായി വിമാനത്തിൽ കയറിയതിന്റെ ആകാംക്ഷ; വിമാനം റാഞ്ചിയെന്ന് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ

ശ്രീനഗർ: വിമാനം റാഞ്ചിയെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരൻ പിടിയിൽ. ഇൻഡിഗോ എയർലൈൻസിലെ യാത്രക്കാരനായ ലഖ്‌വിന്ദർ കുമാറിനെ (30) പോലീസ് അറസ്റ്റുചെയ്‌തത്‌. ചണ്ഡീഗഢിൽനിന്നു ശ്രീനഗറിലേക്ക് പോയ വിമാനത്തിലാണ് സംഭവം.

Read also: മുംബൈ-ലണ്ടന്‍ വിമാനം റൊമാനിയയിലേയ്ക്ക് വഴിതിരിച്ചു വിട്ടു : പരാതിയുമായി യാത്രക്കാര്‍

വിമാനം ശ്രീനഗറിൽ ഇറങ്ങിയ ഉടനെ ലഖ്‌വിന്ദർ കുമാർ വിമാനം റാഞ്ചിയെന്നും യാത്രക്കാർ സീറ്റ് ബെൽറ്റ് അഴിക്കണമെന്നും ഉറക്കെ വിളിച്ചുപറകയുകയായിരുന്നു. തുടർന്ന് വിമാനത്തിലെ ജീവനക്കാരുടെ ഇടപെടലിനെത്തുടർന്ന് പോലീസ് എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌. ആദ്യമായാണ് വിമാനത്തിൽ കയറുന്നതെന്നും അതിന്റെ ആകാംക്ഷയിൽ സുഹൃത്തുക്കളുടെ മുമ്പിൽ തമാശയ്ക്കുവേണ്ടിയാണ് വിമാനം റാഞ്ചിയെന്നു പറഞ്ഞതെന്നും ഇയാൾ പോലീസിൽ മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button