India

വിദ്യാര്‍ത്ഥിയുടെ മുടി വെട്ടി ശിക്ഷ നടപ്പാക്കി; ടീച്ചറിന് സസ്‌പെൻഷൻ

പൂനെ: പൂനെയില്‍ വിദ്യാര്‍ത്ഥിയുടെ മുടി വെട്ടി ശിക്ഷ നടപ്പിലാക്കിയ ടീച്ചറിന് സസ്‌പെൻഷൻ. വിശ്രാന്ത്‌വാടി പൂനെ ഇന്‍റര്‍നാഷണല്‍ സ്കൂളിലാണ് സംഭവം. കുട്ടിയുടെ മുഖവും മുടിയും വൃത്തികേടാക്കുന്ന രീതിയിലാണ് ടീച്ചർ മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആര്യന്‍ അമിത്തിന്‍റെ മുടി ശ്വേത ഗുപ്തയെന്ന ടീച്ചർ മുറിച്ചത്.

Read Also: വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ അധ്യാപകന്റെ നീക്കങ്ങള്‍, വിദ്യാര്‍ത്ഥി ക്ലാസില്‍ നിന്നിറങ്ങിയോടി, പിന്നീട് സംഭവിച്ചത്

ടീച്ചറുടെ ഇത്തരത്തിലുള്ള ശിക്ഷയുടെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ഇത് രണ്ടാം തവണയാണ് ഇത്തരം നടപടി ഉണ്ടാകുന്നതെന്നും ആര്യന്റെ അമ്മയായ അതിഥി വ്യക്തമാക്കി. വിഷയത്തില്‍ സ്കൂള്‍ അധികൃതര്‍ നടപടി സ്വീകരിക്കാതെ വന്നതോടെ ഇവർ പോലീസിൽ പരാതി നൽകി. പൊലീസ് സ്കൂള്‍ അധികൃതര്‍ക്ക് താക്കീത് നല്‍കിയതിനെ തുടര്‍ന്നാണ് അധ്യാപികയെ പിരിച്ചുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button