KeralaLatest News

വടകരയില്‍ വീണ്ടും ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യശേഖരം പിടികൂടി

കോഴിക്കോട്: വടകരയില്‍ വീണ്ടും ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യശേഖരം പിടികൂടി. കന്യാകുമാരി നിന്ന് കണ്ടൈനറില്‍ മംഗലാപുരത്തേക്ക് കൊണ്ടുപോവുകയായിരുന്ന 6 ടണ്‍ വരുന്ന 280 പെട്ടി കൂന്തല്‍ മീനാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ പിടികൂടിയത്. കണ്ടൈനര്‍ ലോറിയില്‍ 280 ബോക്സുകളിലായി കൂന്തലാണ് ഉണ്ടായിരുന്നത്.

Also Read : ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യ വ്യാപാരം : പരിശോധനകള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

വിദഗ്ധ പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ചു. വടകര ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസര്‍ സാബിനയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് വടകര ദേശീയപാതയില്‍ മൂരാട് പാലത്തിന് സമീപം മത്സ്യവുമായി വന്ന ലോറി നാട്ടുകാര്‍ തടഞ്ഞത്.

കന്യാകുമാരി നിന്ന് മംഗലാപുരത്തേക്കുളള ലോഡാണെന്ന് ലോറി ജീവനക്കാര്‍ അറിയിച്ചു. പരിശോധനക്ക് ശേഷം പോലീസും ഭക്ഷ്യസുരക്ഷാവിഭാഗവും ലോറി കാസര്‍കോട് അതിര്‍ത്തി കടത്തി വിട്ടു. കൂടാതെ ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം അതിര്‍ത്തി കടന്ന് വരുന്നതായി കര്‍ണ്ണാടക ഭക്ഷ്യസുരക്ഷാവിഭാഗത്തിന് വിവരവും കൈമാറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button