India

സ്ത്രീകൾക്ക് ആശ്വസിക്കാം; സാനിറ്ററി നാപ്കിന് വില കുറയും

ന്യൂഡൽഹി: സാനിറ്ററി നാപ്കിന് വിലകുറയും. ഡൽഹിയിൽ നടന്ന ഇരുപതിയെട്ടാം ജിഎസ്ടി യോഗത്തിൽ സാനിറ്ററി നാപ്കിന്റെ നികുതി കുറയ്ക്കാൻ തീരുമാനിച്ചതോടെയാണ് വില കുറയുന്നത്. 12 ശതമാനം നികുതിയായിരുന്നു നാപ്കിന് ചുമത്തിയിരുന്നത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി പിയുഷ് ഗോയലിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

Read also: സാനിറ്ററി നാപ്കിന്‍ ഉള്‍പ്പെടെ ഈ സാധനങ്ങള്‍ക്ക് ജി.എസ്.ടി നികുതി ഇളവിന് സാധ്യത

സാനിറ്റിറി നാപ്കിന്‍, കല്ലുകൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങള്‍ എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഫിറ്റ്‌മെന്റ് കമ്മിറ്റിയാണ് കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്തിരുന്നത്. ഇലക്‌ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററി, വാട്ടര്‍ കൂളര്‍, ബാംബു ഫ്‌ളോറിങ്ങ് എന്നിവയുടെ നികുതിയും 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്. അതേസമയം അഞ്ചുകോടി രൂപവരെ വിറ്റുവരവുള്ള വ്യാപാരികൾക്ക് ഇനി മുതല്‍ 3 മാസത്തിലൊരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button