ന്യൂഡല്‍ഹി: 2019ലും അധികാരം പിടിക്കാനുറച്ചിരിക്കുകയാണ് ബിജെപി. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തുടനീളം 50 റാലികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. വെസ്റ്റ് ബംഗാളിലെ ജംഗല്‍ മഹല്‍ ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂരിലും ഈ മാസം തന്നെ മോദി റാലിയില്‍ പങ്കെടുക്കും. ഒഡീസയിലും കര്‍ണാടകയിലെ ചിക്കൊടിയിലും ഹവേരിയിലും മോദി പങ്കെടുക്കുന്ന റാലികള്‍ ഉണ്ടാകുമെന്നാണ് പാര്‍ട്ടിയില്‍ നിന്നുള്ള സൂചന.
read also: കശ്മീര്‍ പിടിക്കാനുറച്ച് ബിജെപി : ഡൽഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍
ഒരോ റാലിയും 2,3 ലോകസഭ മണ്ഡലങ്ങള്‍ വഴിയായിരിക്കും. മോദിയെ കൂടാതെ ബിജെപിയുടെ മറ്റ് നേതാക്കളായ രാജനാഥ് സിംഗ്, നിധിന് ഗഡ്ഗരി, അമിത് ഷാ എന്നിവരും റാലികളില്‍ പങ്കെടുക്കും. 40-50 റാലികളില്‍ ഇവര്‍ പങ്കെടുക്കുമെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് മുമ്പായി എല്ലാ ലോകസഭാ മണ്ഡലങ്ങളിലുമായി ഇവര്‍ വ്യത്യസ്ത സമയങ്ങളില്‍ പ്രചരണം നടത്തുമെന്നുമാണ് വിവരം.
Post Your Comments