തിരുവല്ല : പീഡന കേസിൽ അറസ്റ്റിലായ ഓർത്തഡോക്സ് സഭാ വൈദികനെതിരെയുള്ള കൂടുതൽ തെളിവുകൾ പുറത്ത്. കേസിലെ രണ്ടാംപ്രതിയായ ഫാദർ ജോബ് മാത്യു പരാതിക്കാരിയോട് സംസാരിച്ചതിന്റെ ഫോണ്‍ രേഖകള്‍ കണ്ടെടുത്തു. ഫോണിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ഫാ.ജോബിന്റെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു. പരാതിക്കാരി വൈദികന്റെ താമസ സ്ഥലത്ത് എത്തിയതിനും തെളിവ് ലഭിച്ചു.
യുവതിയെ കുമ്പസാരിപ്പിച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ ഓര്‍മയില്ലെന്നും വൈദികന് പോലീസിന് മൊഴി നൽകിയിരുന്നു. ഇടവകാംഗമെന്ന നിലയില്‍ യുവതിയെ പരിചയമുണ്ടെന്നാണ് അദ്ദേഹത്തിന്റെ മൊഴി. അറസ്റ്റിലായ ഫാദർ ജോബ് മാത്യുവിനെ തിരുവല്ല മജിസ്ട്രേട്ട് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read also:മുണ്ടക്കയത്തെ ദൃശ്യം ജെസ്നയുടേതെന്ന് ഉറപ്പിക്കാൻ പോലീസ് ഒരുങ്ങുന്നു
കുമ്പസാര വിവരങ്ങൾ പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തുവെന്നതാണ് ഫാ.ജോബ് മാത്യുവിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്ന നാലുവൈദികരിൽ മൂന്നുപേരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. രൂക്ഷവിമർശനങ്ങളുന്നയിച്ച കോടതി പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കി.അതേസമയം കേസിൽ ഒന്നും നാലും പ്രതികളായ വൈദികർ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കം ആരംഭിച്ചു.
Post Your Comments