Latest NewsKeralaNews

നീലേശ്വരംകാരിയായ പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടു; കാറിലും ലോഡ്ജിലും പീഡനം: ആറ്റിങ്ങല്‍ സ്വദേശി പിടിയില്‍

നീലേശ്വരം: കാസര്‍കോട് നീലേശ്വരത്ത് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് പിടിയില്‍. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ ശ്യാംജിത്ത് (26) നെയാണ് നീലേശ്വരം പൊലീസ് അറസ്റ്റുചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ശ്യാംജിത്ത് കാറിനുള്ളിലും ലോഡ്ജ് മുറിയിലും വെച്ച് പീഡിപ്പിക്കുകയായിരുന്നു.

Read Also: സദാചാര ഗുണ്ടായിസമെന്ന് പരാതി:ബന്ധുവുമായി സംസാരിക്കുന്നതിനിടെ ഒരുകൂട്ടം ആളുകള്‍ മര്‍ദിച്ചു’: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി

നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 20-കാരിയുടെ പരാതിയിലാണ് നടപടി. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പാണ് ആറ്റിങ്ങലില്‍ ടാക്‌സി ഡ്രൈവറായ ശ്യാംജിത്തിനെ ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ടത്. വിവാഹതിനായ യുവാവ് ഇക്കാര്യം മറച്ച് വെച്ചാണ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. ഇന്‍സ്റ്റഗ്രാമിലെ സൌഹൃദം പിന്നീട് പ്രണയമായി. വിവാഹ വാഗ്ദനം ചെയ്ത് പെണ്‍കുട്ടിയുടെ വിശ്വാസവും പിടിച്ച് പറ്റി. പിന്നീട് പെണ്‍കുട്ടിയെ കാണാന്‍ നീലേശ്വരത്തെത്തിയ യുവാവ് കുട്ടിയെ വിളിച്ച് വരുത്തി.

തുടര്‍ന്ന് പെണ്‍കുട്ടിയെ പുല്ലൂരിലെത്തിച്ച് ഇന്നോവ കാറില്‍ വെച്ചും കാര്‍ണാടക ഉഡുപ്പിയിലെ ലോഡ്ജില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീടാണ് യുവാവ് വിവാഹിതനാണെന്ന വിവരം പെണ്‍കുട്ടി അറിയുന്നത്. വിവാഹിതനാണെന്നത് മറച്ചുവെച്ച് തന്നെ ശ്യാംജിത്ത് വഞ്ചിക്കുകയാണെന്ന് മനസ്സിലാക്കിയതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ആറ്റിങ്ങലിലെത്തി യുവാവിനെ പൊക്കിയത്. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം യുവാവിനെതിരെ പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്)യില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button