കോല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് ബിജെപിക്കെതിരായ മഹാസഖ്യത്തിനു സാധ്യതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിനു മുൻപ് ഇന്ത്യയില്‍ ഒരു തരത്തിലുമുള്ള മഹാസഖ്യങ്ങള്‍ക്ക് സാധ്യതയില്ല. കാരണം നമ്മുടെ രാജ്യത്തെ വൈവിധ്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം അത്തരമൊരു സഖ്യത്തിനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല. കേന്ദ്രസര്‍ക്കാരിനെ തുരത്താന്‍ ഇന്ത്യയിലെ ജനങ്ങള്‍ തയാറാണ്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ ബദല്‍ മതേതര ജനാധിപത്യ സര്‍ക്കാര്‍ രൂപീകരിക്കാനാവു. പ്രദേശിക മതേതര കക്ഷികള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷം ഒന്നിക്കും.
മതേതര സഖ്യത്തില്‍ സിപിഎം ഭാഗമാകുമോയെന്ന ചോദ്യത്തിനു പുറത്തുനിന്നുള്ള പിന്തുണ തന്റെ പാര്‍ട്ടി നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും യെച്ചൂരി ആരോപിച്ചു. തൃണമൂലിന്റെ ബിജെപിക്കെതിരായ യുദ്ധത്തില്‍ വിശ്വാസ്യതയില്ലെന്നും യെച്ചൂരി പറഞ്ഞു.
Post Your Comments