Kerala

ജിഎന്‍പിസിക്കെതിരെ പോലീസ് കേസ്

തിരുവനന്തപുരം: ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസിക്കെതിരെ പോലീസ് കേസ്. ബാലാവകാശ നിയമവും സൈബര്‍ നിയമവും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ അഡ്മിന്‍മാരായ ടി. എല്‍. അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെ എക്സൈസ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Read Also: ഗ്ലാസിലെ നുരയ്ക്കും പ്ലേറ്റിലെ കറിയ്ക്കും മുട്ടന്‍ പണി വരുന്നു

മതസ്പര്‍ദ്ധ വളര്‍ത്തല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്നില്‍വെച്ച്‌ മദ്യപിക്കല്‍, ടിക്കറ്റ് വെച്ച്‌ മദ്യസല്‍ക്കാരം നടത്തല്‍ തുടങ്ങിയ കുറ്റങ്ങളുടെ പേരിലും അനധികൃത മദ്യവില്‍പന നടത്തി എന്നീ കുറ്റങ്ങൾക്ക് അജിത്തിനെതിരെ പോലീസ് കേസെടുക്കും. അഡ്മിനും ഭാര്യയും കൂടാതെ ഫേസ്ബുക്ക് പേജിന്റെ മറ്റ് അഡ്മിന്‍മാരായ 36 പേരും കേസില്‍ പ്രതികളാകും. പുതിയ ബ്രാന്‍ഡുകള്‍, മദ്യപിക്കേണ്ടത് എങ്ങനെ, മദ്യത്തിനൊപ്പം കഴിക്കാന്‍ പറ്റിയ ഭക്ഷണങ്ങള്‍ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളാണ് 18ലക്ഷം അംഗങ്ങളുണ്ടായിരുന്ന ജി എന്‍ പി സിയിലൂടെ പ്രചരിപ്പിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button