KeralaLatest News

ഇമിറ്റേഷൻ മാലയിട്ടു കല്യാണം നടത്തി, കിഡ്‌നി നശിച്ചു വീണുപോയപ്പോൾ അവളുടെ കിഡ്‌നി നൽകി എന്നെ രക്ഷിച്ചു: വൈറൽ കുറിപ്പ്

ഡയാലിസിസും ദുരിതവുമായി മുന്നോട്ടുപോകുമ്പോൾ ഒപ്പം നിന്നു അമ്മയെപ്പോലെ പരിചരിച്ചു

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരുതരി പൊന്നിന്റെ തിളക്കമില്ലാതെ ജീവിച്ചു കാണിക്കുന്നവരുടെ കഥകളും പുറത്തു വരികയാണ്. ഇത്തരത്തിൽ ഹൃദയ സ്പർശിയായ ഒരു വൈറൽ കുറിപ്പ് ആണ് ഇത്. ബിനു എന്ന ആളാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

തന്റെ രോഗാവസ്ഥയിൽ പോലും തന്നെ ചേർത്തുപിടിച്ചു സ്വന്തം ശരീരത്തിന്റെ ഒരു ഭാഗം കീറിമുറിച്ചു തന്ന് ഇന്നും തന്നെ ജീവനോടെ നിർത്തുന്നത് ഭാര്യ ആണെന്ന് അദ്ദേഹം പറയുന്നു. ഏറ്റവും വലിയ സോഷ്യൽ മീഡിയ ഗ്രൂപ്പായ ജിഎൻപിസിയിലാണ്‌ അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ.

‘രണ്ടു ഇമിറ്റേഷൻ മാലയും ഒരു ഗ്രാമിന്റെ ഒരു കമ്മലും ഒരു മോതിരവും ഞാൻ തന്നെ വാങ്ങി കൊടുത്തു,എന്റെ വീട്ടിൽവച്ചു കല്യാണവും നടത്തി…
രണ്ടു വർഷമായപ്പോൾ കിഡ്നി ഫെയിലായി ഞാൻ വീണുപോയി…
ഡയാലിസിസും ദുരിതവുമായി മുന്നോട്ടുപോകുമ്പോൾ ഒപ്പം നിന്നു അമ്മയെപ്പോലെ പരിചരിച്ചു, ഉറങ്ങാതെ കൂട്ടിരുന്നു,എന്റെ വിസർജ്യം പോലും വൃത്തിയാക്കി,കുളിപ്പിച്ചു…

ഒടുവിൽ അവളുടെ ഒരു കിഡ്നി എനിക്ക് തന്നു എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.. ഇപ്പൊ എന്റെ ചിലവുകൾക്കായി ഇഎസ്‌ഐ ബെനിഫിറ്റ്നു വേണ്ടി ജീവൻ പണയംവച്ചു കോവിഡ് ഡ്യൂട്ടിക്ക് പോകുന്നു…
ഇതാണ് എനിക്ക്കിട്ടിയ സ്ത്രീധനം….
അന്യന്റെ അധ്വാനത്തിന്റെ ഫലം നക്കാനിരിക്കുന്ന എല്ലാ സ്ത്രീധന മോഹികൾക്കും സമർപ്പിക്കുന്നു…’

shortlink

Related Articles

Post Your Comments

Related Articles


Back to top button