ടോക്കിയോ: വിഷവാതകം പ്രയോഗിച്ച് 13 പേരെ കൊലപ്പെടുത്തിയ കേസില്‍ മതനേതാക്കളുടെ വധശിക്ഷ നടപ്പിലാക്കി. ജപ്പാനിലെ ഓം ഷിന്റക്യോ മത നേതാക്കളുടെ വധശിക്ഷയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നടപ്പാിലാക്കിയത്. ഓം ഷിന്റക്യോ സ്ഥാപക നേതാവ് ഷോകോ അസാഹര ഉള്‍പ്പെടെ ഏഴുപേരുടെ വധശിക്ഷയാണ് വെള്ളിയാഴ്ച ജാപ്പനീസ് കോടതി നടപ്പിലാക്കിയിരിക്കുന്നത്. 1995 ല്‍ ടോക്യോ ഭൂഗര്‍ഭ തീവണ്ടി പാതയില്‍ ഷിന്റക്യോ നേതാക്കാള്‍ വിഷവാതക അക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 13 പേര്‍ മരിക്കുകയും 600 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
read also : ഭാട്ടിയ കുടുംബത്തിന്റെ ആത്മഹത്യയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് : വിവരങ്ങള്‍ ഞെട്ടിക്കുന്നത്
തുളകള്‍ വീണ ബാഗുകളില്‍ വിഷ വാതകം നിറച്ച ശേഷമായിരുന്നു ഇവര്‍ അക്രമണം നടത്തിയത്. വാതകം അന്തരീക്ഷത്തില്‍ വ്യാപിച്ചതോടെ ആളുകള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുകയായിരുന്നു അക്രമണം നടന്ന് 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതികള്‍കളുടെ വധശിക്ഷ നടപ്പിലാക്കുന്നത്. 2006 ലായിരുന്നു ഷിന്റക്യോ നേതാക്കള്‍ക്കു വധശിക്ഷ വിധിച്ചത്.
Post Your Comments