Latest News

ശ്രീജിത്ത് വധം : പോലീസിനെതിരെ വിമർശനമവുമായി ഹൈക്കോടതി

കൊച്ചി : വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം പോലീസിനെതിരെ വിമർശനമവുമായി ഹൈക്കോടതി. ആര്‍ടിഎഫിന്റെ രൂപീകരണം നിയമവിരുദ്ധമല്ലെയെന്നും ശ്രീജിത്തിനെ പിടികൂടാന്‍ എന്ത് തെളിവാണ് ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ കയ്യില്‍ ഉണ്ടായിരുന്നതെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചു. എസ്പി ആര്‍ടിഎഫ് രൂപീകരണത്തെ കുറിച്ച്‌ ഒന്നും അറിയില്ല എന്ന് പറയുന്നത് ശരിയല്ല. എസ്‌എച്ചഒയെ അറിയിക്കാതെ എങ്ങനെയാണ് ആര്‍ടിഎഫുകാര്‍ അന്വേഷണം നടത്തിയത്. ആര്‍ടിഎഫുകാര്‍ എസ്പിയുടെ അനുവാദമില്ലാതെ പ്രവര്‍ത്തിക്കുമോയെന്നും,സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ ഇതെന്താ വെള്ളരിക്കാപട്ടണമാണോയെന്നും കോടതി വിമർശിച്ചു.

അതേസമയം, ആര്‍ടിഎഫ് രൂപീകരണം നിയമ വിരുദ്ധമാണെന്നും നല്ല ഉദ്ദേശത്തോടെയാണ് ആര്‍ടിഎഫിനെ നിയോഗിച്ചതെന്നും ഡിജിപി വ്യക്തമാക്കി. അതോടൊപ്പം തന്നെ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ അറിയിച്ചു. പൊലീസ് നല്ല രീതിയിലാണ് അന്വേഷണം നടത്തിയത്. എസ്.പി ജോര്‍ജിനെ പ്രതി ചേര്‍ക്കാനുള്ള ഒരു തെളിവും ഇല്ലെന്ന വിശദീകരണവുമായി സർക്കാരും രംഗത്തെത്തി. കേസിൽ ഇന്നു വാദം പൂർത്തിയായി. ചൊവ്വാഴ്ച് കോടതി വിധി പ്രസ്താവിക്കും.

Also read :യുവതിയെ കയറി പിടിക്കാന്‍ ശ്രമിച്ചത് ക്യാമറയില്‍ പതിഞ്ഞു, ആര്‍പിഎഫ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button