CricketSports

ധവാന്റെയും വിജയ്യുടെയും സെഞ്ചുറിക്ക് പിന്നാലെ ഇന്ത്യയെ വരിഞ്ഞ് മുറുക്കി അഫ്ഗാന്‍

ബംഗളൂരു: ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആദ്യ ദിവസം കളി അവസാനിക്കുമ്പോള്‍ 347ന് ആറ് എന്ന നിലയിലാണ് ഇന്ത്യ. ശിഖര്‍ ധവാനും മുരളി വിജയ്യും സെഞ്ചുറി നേടിയെങ്കിലും ബാക്കി ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ അഫ്ഗാന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടു. ശിഖര്‍ ധവാന്‍ 105 റണ്‍സും മുരളി വിജയ് 107 റണ്‍സും നേടി.

ധവാന്‍ റെക്കോഡ് സെഞ്ച്വറി കുറിച്ച ശേഷം 28 ഓവറിലാണ് ഓപണിങ് പിളരുന്നത്. അഹ്മദ്സായിക്കായിരുന്നു വിക്കറ്റ്. പിന്നാലെ, വിജയ് സെഞ്ച്വറി തികച്ച് വഫ്ദറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ലോകേഷ് രാഹുല്‍ (54), ചേതേശ്വര്‍ പുജാര (35) എന്നിവര്‍ മധ്യനിരയില്‍ പോരാടിയെങ്കിലും അവസാന സെഷനില്‍ വിക്കറ്റ് വീഴ്ചയായി. അജിന്‍ക്യ രഹാനെ (10), ദിനേശ് കാര്‍ത്തിക്? (4) എന്നിവരുള്‍പ്പെടെ മൂന്നു വിക്കറ്റുകളാണ് അവസാന സെഷനില്‍ വീണത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button