സൗത്താംപ്ടണ്‍: അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിൽ താരമായത് മുഹമ്മദ് ഷമി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 49.5 ഓവറില്‍ 213 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു. അവസാന ഓവറില്‍ ഹാട്രിക്കുമായി നിറഞ്ഞാടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.
55 പന്തുകളില്‍ നിന്ന് 52 റണ്‍സെടുത്ത മുഹമ്മദ് നബിയാണ് ഇന്ത്യയെ വിറപ്പിച്ചത്. എന്നാൽ നാലു വിക്കറ്റെടുത്ത ഷമിയുടെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായി. ചേതൻ ശർമയ്ക്കു ശേഷം ലോകകപ്പിൽ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഷമി.
Post Your Comments