KeralaLatest News

പിന്തുടർന്ന് വെട്ടിക്കൊന്ന എ ബി വി പി പ്രവർത്തകൻ ശ്യാമപ്രസാദിന്റെ ഫ്ലക്സ് ബോർഡും വെട്ടിക്കീറി : ദൃശ്യങ്ങൾ സി സി ടി വിയിൽ

കണ്ണൂർ: വെട്ടിക്കൊന്നിട്ടും പക തീരാതെ എബിവിപി പ്രവർത്തകന്റെ ചിത്രമടങ്ങിയ ഫ്ലക്സ് ബോർഡും വെട്ടിക്കീറി അക്രമികൾ. കണ്ണൂർ കണ്ണവത്ത് കൊല്ലപ്പെട്ട എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിന്റെ ഫ്ലക്സ് ബോർഡാണ് രാത്രിയിൽ അക്രമി സംഘം വടിവാൾ ഉപയോഗിച്ച് വെട്ടി കീറിയത്. സംഭവത്തിൽ നാല് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. മംഗലോട്ടുചാലിൽ സ്ഥാപിച്ച ശ്യാമപ്രസാദിന്റെ ഫ്ലക്സ് ബോർഡാണ് കഴിഞ്ഞദിവസം പുലർച്ചെ ബൈക്കുകളിലെത്തിയ സംഘം നശിപ്പിച്ചത്.

ഹെൽമറ്റും തുണിയും ഉപയോഗിച്ച് മുഖം മറച്ച് വടിവാളുമായാണ് സംഘമെത്തിയത്. അക്രമി സംഘം ഫ്ലക്സ് ബോർഡ് നശിപ്പിക്കുന്നത് പ്രദേശത്തെ സിസിടിവിയിൽ കുടുങ്ങുകയും ചെയ്തു. ടോർച്ചിന്റെ വെളിച്ചത്തിൽ വടിവാൾ തിളങ്ങുന്നതും സിസിടിവിയിൽ കാണാം. ശബ്ദം കേട്ട് പരിസരവാസികൾ ഓടിക്കൂടിയപ്പോഴാണ് അക്രമികൾ രക്ഷപെട്ടത്. സമാനമായ രീതിയിൽ ആറാം തീയതിയും ബോർഡ് നശിപ്പിച്ചിരുന്നു.

ശ്യാമ പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ പ്രവർത്തകർ തന്നെയാണ് ഫ്ലക്സ് ബോർഡ് നശിപ്പിച്ചതെന്ന് ശ്യാമ പ്രസാദിന്റെ കുടുംബം പറയുന്നു. ഇവരുടെ പരാതിയിൽ കതിരൂർ പൊലീസ് കണ്ടാലറിയാവുന്ന നാല് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.

വീഡിയോ കടപ്പാട് ജനം ടി വി

shortlink

Related Articles

Post Your Comments

Related Articles


Back to top button