Gulf

ക്ലീനിംഗ് ജോലിക്കാരിയെ ലൈംഗികതാല്‍പ്പര്യത്തോടെ ബലമായി ചുംബിച്ചു : ദുബായില്‍ കമ്പനി മാനേജര്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ

ദുബായ് : കമ്പനി മാനേജര്‍ ക്ലീനിംഗ് ജോലിക്കാരിയെ ലൈംഗികതാല്‍പ്പര്യത്തോടെ ബലമായി ചുംബിച്ചു. കമ്പനിയിലെ തൂപ്പുകാരിയെയാണ് മാനേജര്‍ ബലമായി കടന്നു പിടിച്ചത്. കേസില്‍ ദുബായ് കോടതി ഇയാള്‍ക്ക് മൂന്ന് മാസത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. ജയില്‍വാസത്തിനു ശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്.

39 കാരിയായ ഫിലീപ്പീന്‍സ് യുവതിയ്ക്കാണ് മാനേജരില്‍ നിന്നും ദുരനുഭവം നേരിട്ടത്. 44 കാരനായ മാനേജര്‍ ലെബനീസ് പൗരനാണ്

ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കമ്പനിയിലെ ക്ലീനിംഗ് ജോലിക്കാരിയായ തന്നോട് മാനേജര്‍ അയാള്‍ താമസിയ്ക്കുന്ന വില്ല വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് റൂമിന്റെ താക്കോല്‍ തന്നു. തുടര്‍ന്ന് താന്‍ അവിടേയ്ക്ക് ചെല്ലുകയും മുറി വൃത്തിയാക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ തനിക്ക് ഭക്ഷണം തന്നു. പിന്നീട് താന്‍ കുറച്ചു കഴിഞ്ഞേ വരികയുള്ളൂവെന്നും പറഞ്ഞ് മാനേജര്‍ പുറത്തേയ്ക്ക് പോയി.എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്കു ശേഷം തിരിച്ചു വന്നു. ആ സമയം താന്‍ ബെഡ്‌റൂം വൃത്തിയാക്കുകയായിരുന്നു. ഈ സമയം അയാള്‍ ബെഡ്‌റൂമിലേയ്ക്ക് പ്രവേശിക്കുകയും സ്വകാര്യ സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനിടെ അയാള്‍ തന്നെ മസാജ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചു. അതും താന്‍ അനുസരിച്ചു. മുറി വൃത്തിയാക്കിയതിന് 100 ദിര്‍ഹം തരികയും ചെയ്തു.

എന്നാല്‍ പെട്ടെന്ന് അയാളുടെ ഭാവം മാറുകയും തന്നെ കടന്നുപിടിക്കുകയുമായിരുന്നുവെന്നും യുവതി പൊലീസില്‍ മൊഴി നല്‍കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തു

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button