ന്യൂഡല്‍ഹി: കശ്മീരിലെ ഭീംബെര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പ്രകാപനമില്ലാതെ നടത്തിയ ഷെല്ലാക്രമണത്തില്‍ എട്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചതില്‍ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. ഇതേതുടര്‍ന്ന് പാകിസ്ഥാന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ സയിദ് ഹൈദര്‍ ഷായെ ഇന്ത്യ വിളിച്ചു വരുത്തി.
സാധാരണക്കാരായ ജനങ്ങളെയും കുട്ടികളെയും ലക്ഷ്യംവെക്കുന്ന് മനുഷ്യത്വ രഹിതവും സൈനിക പെരുമാറ്റത്തിന് വിരുദ്ധവുമാണ്. വിഷയത്തില്‍ പാക് അധികൃതര്‍ അന്വേഷണം നടത്തി സൈന്യത്തെ ഈ നീച കൃത്യങ്ങളില്‍ നിന്ന് തടയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതിര്‍ത്തിയില്‍ നിന്ന് മാറിത്താമസിച്ചിട്ടും ജനങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. പാകിസ്താന് മനഃപൂര്‍വം നിഷ്കളങ്കരായ ഗ്രാമീണരെ ലക്ഷ്യം വെക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. മെയ്21ന് പാകിസ്താന് നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിലാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്.
Post Your Comments