മലപ്പുറം: മലപ്പുറം വാഴക്കാട് വീടിന് തീവച്ച് ഒന്‍പതംഗ കുടുംബത്തെ കൊല്ലാന്‍ ശ്രമിച്ചയാൾ പിടിയിൽ. ചെറുവായൂർ സ്വദേശി ആലിക്കുട്ടിയാണ് പോലീസ് പിടിയിലായത്. അടയ്ക്ക കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാൾ മൊഴി നൽകി. വാഴക്കാട് ചെറുവായൂരിൽ അബൂബക്കറിന്റെ വീടിനാണ് ആലിക്കുട്ടി അർധരാത്രി തീയിട്ടത്. വീടിന്റെ ചായ്പിന് സമീപം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. അബൂബക്കറും അടയ്ക്ക കച്ചവടക്കാരനാണ്.
Read Also: രതിസാമ്രാജ്യം പടുത്തുയര്‍ത്തിയ പ്രദീപിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍
അബൂബക്കറിന്റെ അനിയന്റെ കുട്ടികളടക്കം ആറ് കുട്ടികളും വീട്ടുകാരും ഈ സമയം ഉറക്കത്തിലായിരുന്നു. മുറിയില്‍ പുകയും ചൂടും നിറഞ്ഞതോടെ കുട്ടികള്‍ ചുമച്ച് ഒച്ചവെച്ചു. തുടർന്ന് ശബ്ദം കേട്ട് ഉണര്‍ന്ന മാതാപിതാക്കൾ കുട്ടികളെ രക്ഷിക്കുകയായിരുന്നു. തീപിടിച്ച വീടിന്റെ ദിശയിലേക്ക് ഒരാള്‍ മണ്ണെണ്ണ ജാറുമായി വരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം കൊലപാതകശ്രമമാണെന്ന് വ്യക്തമായത്.
Post Your Comments