Latest NewsKeralaNews

നവാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍

കൊല്ലം : വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ 3 പ്രതികള്‍ പിടിയില്‍. പ്രാഥമിക പ്രതി പട്ടികയിലുള്ള ഒന്നാം പ്രതി സദ്ദാം, അന്‍സാരി, നൂര്‍ എന്നിവരാണ് പിടിയിലാണ്. 4 പേര്‍ കൂടി കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന. യുവാക്കള്‍ തമ്മിലുള്ള തര്‍ക്കം കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി നവാസിന്റെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

Read Also:കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം: ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഇന്നലെ രാത്രി 10 മണിയോടെയാണ് കൊലപാതകമുണ്ടായത്. നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മില്‍ തര്‍ക്കം ഉണ്ടായി. ഇത് കയ്യാങ്കളിയിലേക്ക് എത്തി. അതിനിടെ അക്രമി സംഘത്തിലൊരാള്‍ നവാസിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുളള സംഘമാണ് ആക്രമണം നടത്തിയത്. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button