കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ കൊന്നവരേയും കൊല്ലിച്ചവരേയും പിടികൂടണമെന്ന ആവശ്യവുമായി ശ്രീജിത്തിന്റെ കുടുംബം. രണ്ട് വട്ടം മൊഴി എടുത്ത് വിട്ടയച്ചത് എ.വി. ജോര്‍ജ്ജിനെ സംരക്ഷിക്കാനെന്നും സത്യം പുറത്തുവരാന്‍ സിബിഐ തന്നെ വേണമെന്ന് കുടുംബം വിശദമാക്കി.
വരാപ്പുഴ കസ്റ്റഡി കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസില്‍ സര്‍ക്കാറിനോടും സിബിഐയോടും കേസ് ഏറ്റെടുക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും സിഐ അടക്കമുള്ളവരെ പ്രതി ചേര്‍ത്തെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിക്കുക. എസ്പി അടക്കമുള്ളവരെ ചോദ്യം ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കോടതിയെ അറിയിക്കും.
Post Your Comments