അമേരിക്കന്‍ അശ്ലീല ചിത്ര നടനായ ജോണി സിന്സിന് കേരളത്തില്‍ യുവാക്കള്‍ക്കിടയില്‍ വലിയ ആരാധകവൃന്ദമാണുള്ളത്. കോളേജുകളിലും പോളിടെക്നിക്കുകളിലും നവാഗതരെ സ്വാഗതം ചെയ്ത് ‘ദ്വയാര്‍ത്ഥ’ ഡയലോഗുകളോടെയുള്ള ഫ്ലെക്സുകളും പതിവ് കാഴ്ചയാണ്. ചിലര്‍ ആരാധന മൂത്ത് ജോണിയുടെ ചിത്രം വാഹനങ്ങളില്‍ വരെ പതിക്കാറുണ്ട്. അത്തരത്തില്‍ ബസില്‍ ആലേഖനം ചെയ്ത ഒരു ചിത്രമാണ് ജോണിയും പങ്കുവച്ചിരിക്കുന്നത്.
ചുവന്ന മുണ്ടുത്ത് കുതിച്ചുപായുന്ന കുതിരയുടെ പശ്ചാത്തലത്തില്‍ ജോണി നില്ക്കുന്ന ചിത്രം ഫോട്ടോഗ്രാഫറായ ഷയ്ന്‍ ഹരിദാസ് ആണ് ട്വീറ്റ് ചെയ്തത്. ജോണി സിന്സിന് കേരളത്തില്‍ വന്‍ ജനപ്രീതിയാണ് ഉള്ളതെന്നും ഷെയ്ന് കുറിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ജോണി സിന്‍സ് തന്റെ ഔദ്യോഗിക പേജില്‍ റീ-ട്വീറ്റ് ചെയ്യുകയും ചെയ്തു.
തിരുവനന്തപുരം വര്‍ക്കലയിലുള്ള ഒരു ബസിന്റെ പുറകിലാണ് ജോണിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്.
You May Also Like: ഇന്ത്യക്കാരായ 15 പ്രശസ്ത അശ്ലീല നടിമാര്‍
അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗ് സ്വദേശിയായ ജോണി സിന്‍സിന്റെ യഥാര്‍ത്ഥ പേര് സ്റ്റീവ് വോള്‍ഫെ എന്നാണ്. 39 കാരനായ ജോണി ഇതിനോടകം 1,000 ത്തിലേറെ അശ്ലീല (പോണ്) വീഡിയോകളില്‍ അഭിനയിച്ചിട്ടുണ്ട്. അശ്ലീല നടിയായ കിസ സിന്‍സ് ആണ് ഭാര്യ.
Post Your Comments