അബുദാബി: സേവനം ആരംഭിച്ച് മുപ്പതു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ബിസിനസ് വിപുലീകരണത്തിനൊരുങ്ങി എമിറേറ്റ്‌സ് ഗ്രൂപ്പ്. 2017-18ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 4.1 ബില്യണ്‍ ദിര്‍ഹത്തിനറെ ലാഭമാണ് എമിറേറ്റിന് ലഭിച്ചിരിക്കുന്നത്. ഇത് ഏകദേശം 1.1 ബില്യണ്‍ ഡോളര്‍ വരും. മുന്‍ വര്‍ഷത്തെക്കാള്‍ 67 ശതമാനം വര്‍ധന ലാഭത്തിലുണ്ടായതായി എമിറേറ്റ്‌സ് ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു. ഗ്രൂപ്പിന് ഇക്കാലയളവില്‍ ആകെ വരുമാനമായി ലഭിച്ചത് 102.4 ബില്യണ്‍ ദിര്‍ഹമാണ്.
ആകെ വരുമാനത്തില്‍ 8 ശതമാനം വര്‍ധനയുണ്ടെന്നും ബാലന്‍സ് തുകയില്‍ 33 ശതമാനം വര്‍ധനയുണ്ടെന്നുമാണ് കണക്ക്. മാര്‍ച്ച് അവസാനം പുറത്തു വിട്ട കണക്കില്‍ 25.4 ബില്യണ്‍ ദിര്‍ഹമാണ് ഗ്രൂപ്പിന് ബാലന്‍സ് തുകയില്‍ ഉള്ളത്. ആകെ ലഭിച്ച ലാഭ വിഹിതത്തില്‍ നിന്നും 2 ബില്യണ്‍ ഡോളര്‍ ദുബായ് കോര്‍പ്പറേഷനില്‍ നിക്ഷേപമിടാനും ഗ്രൂപ്പ് തീരുമാനിച്ചു. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന വിമാന സര്‍വീസ് എമിറേറ്റ്‌സ് ഗ്രൂപ്പിന്‌റെതാണ്.
Post Your Comments